എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
പാലക്കാട്: എസ്.കെ.എസ്.എസ്.എഫിന്റെ മദീനാ പാഷന്‍ ജില്ലാ സമ്മേളനത്തിന് മണ്ണാര്‍ക്കാട് ഹുദൈബിയ്യയില്‍ തുടക്കം കുറിച്ചു. സമ്മേളനത്തിന് മുന്നോടിയായി മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ പരിസരത്ത്‌നിന്ന് ഹുദൈബിയ്യവരെ 313 വിഖായ വളണ്ടിയര്‍മാരുടെ മാര്‍ച്ച് നടന്നു. സമ്മേളനം സമസ്ത മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡണ്ട് കെ.സി. അബൂബക്കര്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
313 വിഖായ വളണ്ടിയര്‍മാരുടെ സമര്‍പ്പണം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. സമ്മേളനത്തിന്റെ ഉപഹാരമായ മദീനാ പാഷന്‍ സുവനീര്‍ ന്യൂ അല്‍മ ഹോസ്പിറ്റല്‍ എം.ഡി. ഡോ: കമ്മാപ്പ സലാല സുന്നീ സെന്റര്‍ ട്രഷറര്‍ വി.പി. അബ്ദുസ്സലാം ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. എസ്.വൈ.എസ്. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ , സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ , പി.കെ. സൈദ് ഹുസൈന്‍ തങ്ങള്‍ , സി. മുഹമ്മദ്കുട്ടി ഫൈസി, സി.പി. ബാപ്പുമുസ്‌ലിയാര്‍, മുസ്തഫ അഷ്‌റഫി , ഹബീബ് ഫൈസി , അബ്ദുല്‍ ഖാദര്‍ ഫൈസി , ശമീര്‍ ഫൈസി, റഹീം ഫൈസി , അബ്ദുറഹ്മാന്‍ ദാരിമി, കെ.പി.എം. അലിഫൈസി, സി. മുഹമ്മദലി ഫൈസി, പ്രൊഫ. ഹുസൈന്‍ മന്നാനി, പ്രൊഫ. സൈനുദ്ദീന്‍ മന്നാനി, കളത്തില്‍ അബ്ദുള്ള, ടി.എ. സലാം മാസ്റ്റര്‍, കെ.പി. ബാപ്പുട്ടിഹാജി, പഴേരി ശരീഫ് ഹാജി, മുഹമ്മദലി മാസ്റ്റര്‍ , വി.കെ. അബൂബക്കര്‍, കല്ലടി അബ്ബാസ് ഹാജി എന്നിവര്‍ സംസാരിച്ചു. അന്‍വര്‍സ്വാദിഖ് ഫൈസി സ്വാഗതവും ടി.കെ. സുബൈര്‍ മൗലവി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് ഏലംകുളം ബാപ്പുമുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച രാവിലെ ഗ്രാന്റ് അസംബ്ലിയോടുകൂടി പഠനക്യാംപിന് തുടക്കം കുറിച്ചു. സമസ്ത വിശ്വ ഇസ്‌ലാമിക ഏകകം, എസ്.കെ.എസ്.എസ്.എഫ്. വിത്ത് ന്യൂജെന്‍ ഹോപ്‌സ്, ആദര്‍ശ ഭദ്രത ആത്യന്തിക വിജയത്തിന് എന്നീ വിഷയങ്ങള്‍ യഥാക്രമം അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍, സത്താര്‍ പന്തല്ലൂര്‍, എം.ടി. അബൂബക്കര്‍ ദാരിമി എന്നിവര്‍ അവതരിപ്പിച്ചു.
വിവിധ സെഷനുകളിലായി ആരിഫ് ഫൈസി , കുഞ്ഞിമുഹമ്മദ് ഫൈസി , അബ്ദുല്‍ നാസര്‍ അസ്ഹരി , സുലൈമാന്‍ ഫൈസി , സജീര്‍ ,സൈനുദ്ദീന്‍ മാസ്റ്റര്‍ , ആബിദ് ഫൈസി , സലാം അഷ്‌റഫി , സലാം ഫൈസി , മജീദ് മാസ്റ്റര്‍ , ഹിബത്തുല്ല മാസ്റ്റര്‍ , മനാഫ് , റഷീദ് കമാലി മോളൂര്‍, സൈദ് ഹാഷിം തങ്ങള്‍ ഹുദവി, അബുസ്വാലിഹ് അന്‍വരി ചളവറ, ഇബ്രാഹീം ഫൈസി പരുതൂര്‍, അലിയാര്‍ ഫൈസി കയറാടി, ബഷീര്‍ മുസ്‌ലിയാര്‍ കുന്തിപ്പുഴ, ഷാഫി ഫൈസി കോല്‍പ്പാടം, അഷ്‌റഫ് ഫൈസി കുന്തിപ്പുഴ, ഷമീര്‍ മാസ്റ്റര്‍ തെയ്യോട്ടുച്ചിറ, കുഞ്ഞലവി മാസ്റ്റര്‍ കാട്ടുകുളം, നിഷാദ് പട്ടാമ്പി, ആരിഫ് മാസ്റ്റര്‍ പുല്ലിശ്ശേരി, സൈനുദ്ധീന്‍ മന്നാനി പുഞ്ചക്കോട്, അബ്ദു റഹ്മാന്‍ ദാരിമി കുമരംപുത്തൂര്‍, അബ്ദുല്‍ ജലീല്‍ ഫൈസി കുമരംപുത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് വൈകീട്ട് സമ്മേളനം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."