വിഷു ദിനത്തില്‍ ഉപ്പ് വെള്ളത്തില്‍ കഞ്ഞി വച്ച് പ്രതിഷേധിച്ചു
നാറാത്ത്: വിഷു ദിനത്തില്‍ അമ്മമാര്‍ കാട്ടാമ്പള്ളി ഡാം പരിസരത്ത് ഉപ്പു വെള്ളത്തില്‍ കഞ്ഞി വച്ച് പ്രതിഷേധിച്ചു.
ഉപ്പുവെള്ളം കയറിയ പ്രദേശങ്ങളില്‍ അധികൃതര്‍ ശുദ്ധജലം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാറാത്ത് പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാറാത്ത് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ സ്ത്രീകള്‍ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തുവന്നത്. കാട്ടാമ്പള്ളി പാലത്തിന്റെ ഷട്ടര്‍ തുറന്നതിനെ തുടര്‍ന്ന് കിണറില്‍ ഉപ്പ് വെള്ളം കയറി നാറാത്ത് പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങളാണ് രൂക്ഷമായ കുടിവെള്ള പ്രശ്നം അനുഭവിക്കുന്നത്.
കൂടാതെ നിരവധി തെങ്ങുകള്‍ ഉപ്പുവെള്ളം കയറി നശിക്കുകയും ചെയ്തു. തടയണ നിര്‍മിച്ചോ ഷട്ടര്‍ അടച്ചിട്ടോ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടിയുമായി രംഗത്ത് വരുമെന്നും യൂത്ത്ലീഗ് കമ്മിറ്റി അറിയിച്ചു. സമരം ജലാലുദ്ദീന്‍ അറഫാത്ത് ഉദ്ഘാടനം ചെയ്തു.
അഷ്കര്‍ കണ്ണാടിപ്പറമ്പ്, കെ.കെ ഷിനാജ്, ടി.പി സമീര്‍, എം ഇബ്രാഹിം, ബി ഹാരിസ്, കെ.പി
നിയാസ്, ഹസീന, പ്രസന്ന, ടി റഷീദ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."