കൈത്തറി: 100 കോടി വിറ്റുവരവ് പ്രതീക്ഷ
കണ്ണൂര്‍: നഷ്ടത്തിലുള്ള കൈത്തറി മേഖലയെ കരകയറ്റാന്‍ പിപുലമായ പദ്ധതികളുമായി സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്‍. സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് 100 കോടി വിറ്റുവരവ് പ്രതീക്ഷിച്ച് വിപുലമായ പദ്ധതികള്‍ തയാറാക്കുന്നത്. കൈത്തറി സഹകരണ സംഘങ്ങള്‍ അടച്ചുപൂട്ടുകയോ ഭാഗികമായി മാത്രം തൊഴിലാളികള്‍ ജോലി എടുക്കുകയോ ആണ് ചെയ്തിരുന്നത്. പുതിയ ആളുകള്‍ കൈത്തറി മേഖലയിലേക്ക് കടന്നുവരാത്തതും മേഖലയുടെ തകര്‍ച്ചക്ക് കാരണമായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സ്‌കൂള്‍ യൂനിഫോം ഉല്‍പാദനത്തില്‍ ശ്രദ്ധ നല്‍കുന്നതിനാണ് കോര്‍പറേഷന്‍ മുഖ്യമായും ഉദ്ദേശിക്കുന്നത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് കൈത്തറി യൂനിഫോം വിതരണം ചെയ്യുന്നത്. ഇതിനായി 23 ലക്ഷം മീറ്റര്‍ തുണിത്തരങ്ങളാണ് കൈത്തറി വകസന കോര്‍പറേഷന്റെ കീഴില്‍ ഉല്‍പാദിപ്പിച്ചത്. 13 ലക്ഷം മീറ്റര്‍ തുണി സ്‌കൂളുകളിലേക്ക് എത്തിച്ചുകഴിഞ്ഞു.
തൊഴില്‍രഹിതരായ സ്ത്രീകളാണ് യൂനിഫോം ഉല്‍പാദനത്തിനായി മുന്നിട്ടിറങ്ങുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലേക്കുള്ള യൂനിഫോം തുണിത്തരങ്ങള്‍ കണ്ണൂരില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. സ്‌കൂള്‍ യൂനിഫോം പദ്ധതിക്ക് പുറമേ ഉല്‍പാദനം മെച്ചപ്പെടുത്തുന്നതിനും ഷോറൂമുകള്‍ നവീകരിക്കുന്നതിനും കോര്‍പറേഷന് പദ്ധതിയുണ്ട്.
ജയില്‍ തടവുകാരുടെ സേവനവും ഉപയോഗപ്പെടുത്തും. കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളിലാണ് പരിശീലന പരിപാടികള്‍ നടക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 11 കോടിയോളം രൂപയാണ് കൈത്തറിക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചത്. 20 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ശരാശരി വിറ്റുവരവെങ്കില്‍ ഇപ്പോള്‍ 30 രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയതായി കോര്‍പറേഷന്‍ അവകാശപ്പെടുന്നുണ്ട്. നിലവില്‍ കോര്‍പറേഷന് 65 പ്രദര്‍ശന ശാലകളും ഏഴ് എക്‌സക്ലൂസീവ് ഏജന്‍സി ഷോറൂമുകളുമുണ്ട്. മുന്‍കാലങ്ങളില്‍ പ്രതിവര്‍ഷം ശരാശരി 75 കോടിയാണ് കൈത്തറി വികസന കോര്‍പറേഷന്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."