കാലവര്‍ഷം ഇന്നെത്തും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) ഇന്നെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കാലവര്‍ഷം തുടങ്ങുന്നത് സംബന്ധിച്ച കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം ഇന്ന് ഉച്ചക്കുണ്ടാകും. കേരളത്തില്‍ ഈ വര്‍ഷം ജൂണ്‍ അഞ്ചിനായിരിക്കും കാലവര്‍ഷം തുടങ്ങുകയെന്നായിരുന്നു നേരത്തേ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാല്‍ ഈ കഴിഞ്ഞ വ്യാഴാഴ്ച്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കാലവര്‍ഷം ഇന്ന് തുടങ്ങുന്നതിനുള്ള സാഹചര്യങ്ങള്‍ അനുകൂലമായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സ്വകാര്യ കാലാവസ്ഥാ ഏജന്‍സിയായ സ്‌കൈമെറ്റ് മെയ് 30ന് തന്നെ കാലവര്‍ഷം തുടങ്ങിയെന്ന് അറിയിച്ചു. മറ്റൊരു ഏജന്‍സിസായ മെറ്റ്ബീറ്റ് വെതര്‍ ഇന്ന് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം,കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നാളെ എറണാകുളം, തൃശൂര്‍,മലപ്പുറം,കോഴിക്കോട്,കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."