HOME
DETAILS

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

  
Web Desk
November 11, 2024 | 8:37 AM

Journalist Allegedly Threatened by Union Minister Suresh Gopi Over Wakf Board Question

തിരുവനന്തപുരം: വഖഫ് വിഷയത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. 24 ന്യൂസ് ചാനലിലെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ക്ക് നേരെയായിരുന്നു മന്ത്രിയുടെ ഭീഷണി.  ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകനോട് പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകനെ വിളിച്ചുവരുത്തിയത് വീഡിയോയില്‍ പകര്‍ത്താന്‍ സുരേഷ് ഗോപിയുടെ ഗണ്‍മാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വിവാദ പരാമര്‍ശത്തില്‍ കേസ് എടുക്കാത്തതിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം രംഗത്തെത്തി. ''കഴിഞ്ഞ ദിവസം സുരേഷ് ഗോപി കിരാതം ഗോപിയുടെ വേഷം എടുത്തണിഞ്ഞു. വഖഫ് ബോര്‍ഡിന്റെ പേരുപോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന വിളിപ്പേരിട്ട സുരേഷ് ചീറ്റിയ മുസ്‌ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു. എങ്കിലും പൊലിസ് കേസെടുത്തില്ല'' ലേഖനത്തില്‍ പറയുന്നു.

വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമായിരുന്നു സുരേഷ്‌ഗോപി പറഞ്ഞത്. വയനാട്ടിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ  തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  6 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  6 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  6 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  6 days ago