പാകിസ്താന് പേരുദോഷം വരുത്തുന്നത് അവര്‍തന്നെ: മലാല
ലണ്ടന്‍: പാകിസ്താന്റെ മുഖം ലോകത്തിനു മുന്നില്‍ വികൃതമാക്കുന്നത് പാകിസ്താന്‍ തന്നെയെന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായി. ഇസ്‌ലാംഭീതിയും ജനങ്ങള്‍ പാകിസ്താന് നല്‍കിയ ദുഷ്‌പേരും എങ്ങനെവന്നുവെന്ന് ചര്‍ച്ചചെയ്യണമെന്ന് മലാല വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
മതനിന്ദയുടെ പേരില്‍ ജനക്കൂട്ടം സര്‍വകലാശാല വിദ്യാര്‍ഥിയെ കൊന്നതില്‍ മലായ ശക്തമായി പ്രതിഷേധിച്ചു. ഈയിടെയാണ് മാശാല്‍ ഖാനെന്ന മാധ്യമപഠന വിദ്യാര്‍ഥിയെ ഇസ്‌ലാം വിരുദ്ധമായ സന്ദേശങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിചു എന്നാരോപിച്ച് അടിച്ചുകൊന്നത്.
ഈ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു മലാലയുടെ പ്രസ്താവന. കൊല ചെയ്യപ്പെട്ട വിദ്യാര്‍ഥിയുടെ രക്ഷിതാക്കളുമായി താന്‍ സംസാരിച്ചുവെന്നും ഭയപ്പെടുത്തുന്ന സംഭവത്തില്‍ സമാധാനവും സഹിഷ്ണുതയും സ്വീകരിക്കാന്‍ അവരോട് ആവശ്യപ്പെട്ടതായും മലാല പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കപ്പെടും. ഇസ്‌ലാമിന്റെ മൂല്യങ്ങളും അഭിമാനവും ഓര്‍ത്ത് ജീവിക്കണമെന്നും മലാല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."