പ്രതിസന്ധിയിലായ യു.ഡി.എഫും എന്‍.ഡി.എയും വര്‍ഗീയതയെ ആശ്രയിക്കുന്നു: കോടിയേരി
ആലപ്പുഴ: ഇടതുമുന്നണി കേരളത്തിലെ ഭൂരിപക്ഷം സീറ്റുകളും നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫിന് അനുകൂലമായ മുന്നേറ്റമാണ് കേരളത്തിലുണ്ടായത്. യു.ഡി.എഫും എന്‍.ഡി.എയും പ്രതിസന്ധിയിലാണ്. ഇതോടെ രണ്ടു മുന്നണികളും വര്‍ഗീയതയെ ആശ്രയിക്കുകയാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആര്‍.എസ്.എസ് ഹിന്ദുത്വ വര്‍ഗീയത നടപ്പാക്കുമ്പോള്‍ മുസ്‌ലിം ലീഗ് മുസ്‌ലിം വര്‍ഗീയത നടപ്പാക്കുകയാണ്. ഇടതുമുന്നണിക്ക് എത്ര സീറ്റ് കിട്ടുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ജയസാധ്യതയ്ക്ക് മുന്‍ഗണന നല്‍കിയതുകൊണ്ടാണ് എം.എല്‍.എമാരെ മത്സരിപ്പിക്കുന്നത്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കാന്‍ ഇരുമുന്നണികളും ശ്രമം നടത്തുന്നുണ്ട്. മുസ്‌ലിം ലീഗിന്റെ ന്യൂനപക്ഷ വര്‍ഗീയ നിലപാട് കേരളത്തെ നാശത്തിലേക്ക് നയിക്കും.
കേരളത്തില്‍ കോണ്‍ഗ്രസിന്റേത് മൃദുഹിന്ദുത്വ സമീപനമാണ്. ശബരിമല വിഷയം എല്‍.ഡി.എഫിന് വോട്ട് വര്‍ധിപ്പിക്കും. പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി വൈകുന്നത് ഒരു സമുദായ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാലാണ്. എന്‍.എസ്.എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചു മണ്ഡലങ്ങളില്‍ ബി.ജെ.പി - കോണ്‍ഗ്രസ് ധാരണയുണ്ടെന്നത് ശരിവയ്ക്കുന്നതാണ് ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക. വടകരയില്‍ കെ. മുരളീധരനെ പിന്തുണയ്ക്കാനാണ് ആര്‍.എസ്.എസിന്റെ തീരുമാനം. ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആര്‍.എസ്.എസ് നിര്‍ദേശിച്ചു. പ്രത്യുപകാരമായി യു.ഡി.എഫ് ബി.ജെ.പിയെ സഹായിക്കുമെന്നും കോടിയേരി പറഞ്ഞു.
ആലപ്പുഴയിലെത്തിയ കോടിയേരി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."