ശത്രുഘ്നന്‍ സിന്‍ഹയെ തഴഞ്ഞു, പകരം രവിശങ്കര്‍ പ്രസാദ്; ബിഹാറില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
പട്ന: ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് സീറ്റ് നിഷേധിച്ച് ബിഹാറിലെ സ്ഥാനാര്‍ഥി പട്ടിക. സിന്‍ഹയുടെ സിറ്റിങ് മണ്ഡലമായ പട്ന സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണയും പട്ന സാഹിബില്‍ നിന്നുള്ള എം.പിയായിരുന്നു സിന്‍ഹ. നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് നേതൃത്വവുമായി ഭിന്നതയിലായ സിന്‍ഹയ്ക്ക് പാര്‍ട്ടി സീറ്റ് നല്‍കാനിടയില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
മോദി അധികാരത്തില്‍ വന്നശേഷം അദ്ദേഹം സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുകയും ബംഗാളില്‍ മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹക്കൊപ്പം പങ്കെടുക്കുകയും ചെയ്തത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
അതേസമയം തനിക്ക് നീറ്റ് നിഷേധിച്ചാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്തെ തന്നെ ശത്രുഘ്നന്‍ സിന്‍ഹ പ്രഖ്യാപിച്ചിട്ടുണ്ട്.
ജെ.ഡി.യുവും ബി.ജെ.പിയും 17 സീറ്റില്‍ വീതം മത്സരിക്കും. എല്‍.ജെ.പി 6 സീറ്റിലാണ് മത്സരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."