എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍ ജില്ലാ സമ്മേളനം സമാപിച്ചു
മണ്ണാര്‍ക്കാട്: തീവ്രവാദത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രവാചകന്‍ കാണിച്ചു തന്ന മാതൃകാ പരമായ ജീവിതം നയിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ മൂന്നുദിവസമായി മണ്ണാര്‍ക്കാട് ഹുദൈബിയ്യയില്‍ നടന്നു വന്ന എസ്.കെ.എസ്.എസ്.എഫിന്റെ മദീന പാഷന്‍ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ബന്ധ മത പരിവര്‍ത്തനം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ഇസ്‌ലാമിനെ കുറിച്ച് ശരിക്കും മനസ്സിലാക്കാത്തവരാണ് തീവ്രവാദത്തിലേക്ക് പോവുന്നതെന്നും തങ്ങള്‍ പറഞ്ഞു. ധാര്‍മിക അവബോധമുളള വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കലാണ് എസ്.കെ.എസ്.എസ്.എഫ് ലക്ഷ്യം. ഉന്നതമായ തൊഴില്‍ മേഖലയില്‍ വിദ്യാര്‍ഥികള്‍ എത്തുമ്പോള്‍ സഹജീവികളോട് സ്‌നേഹമുളള സമൂഹത്തോടും, സമുദായത്തോടും പ്രതിബദ്ധതയുളള മാനുഷികമായ വിദ്യാര്‍ഥി മൂല്യം വാര്‍ത്തെടുക്കുന്നതിനും വേണ്ടിയുളള സ്മാര്‍ട്ട് പദ്ധതി മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് ഇക്കൊല്ലം തുടങ്ങുമെന്നും ഹമീദലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനായി. ചടങ്ങില്‍ മദീന മന്‍സിലന്റെ പ്രമാണ കൈമാറ്റവും സ്മാര്‍ട്ട് പദ്ധതിയുടെ അപേക്ഷ ഫോറത്തിന്റെ വിതരണവും സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.പി.സി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ മുഖ്യാഥിതിയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ശമീര്‍ ഫൈസി കോട്ടോപ്പാടം സ്വാഗതവും ജില്ലാ ട്രഷറര്‍ അലി അസ്‌ക്കര്‍ കരിമ്പ നന്ദിയും പറഞ്ഞു. സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, സയ്യിദ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട്, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, അലവി ഫൈസി കുളപ്പറമ്പ്, സി.പി. ബാപ്പുമുസ്‌ലിയാര്‍, അബ്ദുല്‍ കരീം മുസ്‌ലിയാര്‍ മുണ്ടേക്കരാട്, സി. മുഹമ്മദ് കുട്ടി ഫൈസി, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, റഫീഖ് കുന്തിപ്പുഴ, സുലൈമാന്‍ ഹാജി കൊറ്റിയോട്, സുലൈമാന്‍ ഹാജി കോണിക്കഴി, വീരാന്‍ ഹാജി പൊട്ടച്ചിറ, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, വി.എ.സി. കുട്ടിഹാജി ലെക്കിടി, ഹബീബ് ഫൈസി കോട്ടോപ്പാടം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, സമദ് മാസ്റ്റര്‍ പൈലിപ്പുറം, ടി.കെ. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം, പി.ടി. ഹംസ ഫൈസി പാലക്കാട്, അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, ടി.കെ. സുബൈര്‍ മൗലവി പുല്ലിശ്ശേരി, റഹീം ഫൈസി അക്കിപ്പാടം, ഹാജി സാദാലിയാഖതലി ഖാന്‍, പഴേരി ശരീഫ് ഹാജി, അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, കളത്തില്‍ അബ്ദുല്ല, അഡ്വ. ടി.എ. സിദ്ദീഖ്, കല്ലടി അബൂബക്കര്‍, ടി.എ. സലാം മാസ്റ്റര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, മുഹമ്മദലി മാസ്റ്റര്‍, ഹമീദ് ഹാജി എടായ്ക്കല്‍, മുനാഫര്‍ ഒറ്റപ്പാലം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."