എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ക്യാംപ് ഏപ്രില്‍ 10ന് നിലമ്പൂരില്‍
കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് ക്യാംപ് ഏപ്രില്‍ 10ന് നിലമ്പൂരില്‍ നടക്കും. വൈകിട്ട് നാലുമുതല്‍ രാത്രി 10 വരെ കോടതിപ്പടിയിലുള്ള ആയുര്‍ റവര്‍ റിസോര്‍ട്ടിലാണ് ക്യാംപ് നടക്കുന്നത്. ഡിസംബര്‍ വരെയുള്ള സപ്തമാസ കര്‍മപദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കലും തുടര്‍ന്ന് നടക്കുന്ന മെംബര്‍ഷിപ്പ് കാംപയിന് പ്രൈമറി വര്‍ക്ക് ചാര്‍ട്ടിന് ഔട്ട്ലൈന് തയാറാക്കലും ക്യാംപില്‍ നടക്കും.
സംസ്ഥാന ഭാരവാഹികളടക്കമുള്ള 40 അംഗങ്ങളാണ് പ്രതിനിധികളായി നിശാ ക്യാംപില്‍ സംബന്ധിക്കുക. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാവും. യോഗത്തില്‍ കെ.എ റഹ്മാന് ഫൈസി, മെട്രോ മുഹമ്മദ് ഹാജി, മലയമ്മ അബൂബക്കര്‍ ബാഖവി ,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പുത്തനഴി മൊയ്തീന് ഫൈസി, സി.എച്ച് മഹമൂദ് സഅദി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അലവിഫൈസി കുളപ്പറമ്പ്, കെ.ഇ മുഹമ്മദ് മുസ്ലിയാര്, ടി.കെ മുഹമ്മദ്കുട്ടി ഫൈസി , ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലീം എടക്കര , നിസാര്‍ പറമ്പന്‍, എസ്.കെ ഹംസ ഹാജി സംബന്ധിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."