നെടുമ്പാശേരി സ്വര്‍ണക്കടത്ത്: മൂന്നുപേര്‍ അറസ്റ്റില്‍
കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനികളിലൊരാള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഡയരക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡി.ആര്.ഐ) അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്തിലെ മൂവാറ്റുപുഴ സംഘാംഗമായ പി.എ ഫൈസല്‍, മൂവാറ്റുപുഴ സ്വദേശി അസ്ലം, കോഴിക്കോട് സ്വദേശി പ്രതീഷ് എന്നിവരാണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളം വഴി 2013 മുതല്‍ 2015 വരെ രണ്ടായിരം കിലോ സ്വര്‍ണം കടത്തിയ കേസിലാണ് നടപടി. കേസില്‍ കഴിഞ്ഞ ആഴ്ച കസ്റ്റംസ് ഹവില്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിനെയും ഡി.ആര്.ഐ അറസ്റ്റ് ചെയ്തിരുന്നു. കോടികളുടെ സ്വര്‍ണക്കടത്തിന് അസ്ലമും പ്രതീഷും ഫൈസലിനെ സഹായിച്ചവരാണ്. ഇന്നലെയാണ് മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവാറ്റുപുഴ സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനികളിലൊരാളാണ് ഫൈസല്‍. കേസില്‍ ഇതുവരെ ആറുപേര്‍ പിടിയിലായിട്ടുണ്ട്. ഫൈസലിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഡി.ആര്.ഐ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."