HOME
DETAILS

'പനി ക്ലിനിക്കുകള്‍ സജീവമാക്കണം ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം'

  
backup
July 01, 2018 | 5:26 AM

%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%9c%e0%b5%80%e0%b4%b5


കാക്കനാട്: ജില്ലയില്‍ പനി ക്ലിനിക്കുകള്‍ സജീവമാക്കണമെന്നും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ജില്ലാ വികസനസമിതിയില്‍ എം.എല്‍.എമാര്‍ ഉന്നയിച്ചു. പനിയ്ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകാണ്. ഫലപ്രദമായ ചികിത്സ ഉറപ്പു വരുത്തുന്നതിന് ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
പൊതുനിരത്തില്‍ അപകടഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ ലേലനടപടികള്‍ പൂര്‍ത്തിയാക്കി മുറിച്ചുമാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മുളവൂര്‍ വില്ലേജിനെ സ്മാര്‍ട്ട് വില്ലേജാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു.
സ്‌കൂളുകള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികളോ കെട്ടിടങ്ങളോ പൊളിച്ചു മാറ്റുന്നത് അധ്യയനത്തെ ബാധിക്കാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കണമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കൊച്ചി മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി കണയന്നൂര്‍ താലൂക്കിലെ പുറമ്പോക്കു ഭൂമിയില്‍നിന്നും ഒഴിപ്പിച്ച കുടുംബത്തിന് ആറു ലക്ഷം രൂപയും വീടും നല്‍കാമെന്ന് അധികൃതര്‍ നല്‍കിയിരുന്ന വാക്കു പാലിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു.
പെരിയാര്‍വാലി കനാലിന്റെ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി മെട്രോ നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചതുമൂലം ഇടപ്പള്ളി തോടിന്റെ ഒഴുക്ക് തടസപ്പെട്ടതായും മാലിന്യം നീക്കാന്‍ കൊച്ചി മെട്രോ അധികൃതരെ ചുമതലപ്പെടുത്തണമെന്നും വാട്ടര്‍ അതോറിറ്റി അധികൃതരോടാവശ്യപ്പെട്ടു.
ചിത്രപ്പുഴ കരിമുഗള്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളുമെന്ന് വി.പി സജീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മഞ്ഞപ്പെട്ടിയില്‍ കെ.എസ്.ഇ.ബി ഓഫിസ് നിര്‍മിക്കുന്നതിന് പ്രദേശവാസിയായ ഒരാള്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കിയിട്ടും നെല്‍ വയലാണെന്ന കാരണത്താല്‍ നിര്‍മ്മാണം മുടങ്ങിയിരുന്നു. എന്നാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇളവനുവദിക്കപ്പെട്ട സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് വീണ്ടും റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെട്ടു.
മഞ്ഞപ്പെട്ടി മുതല്‍ പെരിയാര്‍വരെയുള്ള പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും നിര്‍ദ്ദേശിച്ചു. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്ന് പറവൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ രമേഷ് കുറുപ്പ് ആവശ്യപ്പെട്ടു.
ഇന്‍ഫോപാര്‍ക്ക് മുതല്‍ തുറവൂര്‍ വരെ വൈകുന്നേരത്ത് കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് ആരംഭിച്ചതായി ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ് യോഗത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് ഇന്‍ഫോപാര്‍ക്ക് പരിസരത്തുനിന്നും ബസ്സ് പുറപ്പെടും. ഡെപ്യൂട്ടി കലക്ടര്‍ എം.പി.ജോസ്, തൃക്കാക്കര മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ എം.ടി.ഓമന, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  a month ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  a month ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  a month ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a month ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  a month ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  a month ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  a month ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  a month ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  a month ago