'പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ മോദി ബീഫ് ബിരിയാണീം തിന്ന് ഉറങ്ങുകയായിരുന്നോ' - രൂക്ഷവിമര്‍ശനവുമായി ഉവൈസി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആള്‍ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. ആക്രമണം നടക്കുന്ന സമയത്ത് പ്രധാനമന്ത്രി ബീഫ് ബിരായാണിയും തിന്ന് ഉറങ്ങുകയായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.
'ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടില്‍ ബോംബ് വര്‍ഷിച്ചു. അമിത് ഷാ പറഞ്ഞു 250 ഭീകരര്‍ കൊല്ലപ്പെട്ടെന്ന്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു അവിടെ നിന്ന് 300 സല്‍െഫോണുകള്‍ കിട്ടിയെന്ന്. 300 സെല്‍ഫോണുകള്‍ കാണാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍ പുല്‍വാമയിലേക്ക് നിങ്ങളുടെ മൂക്കിനു കീഴെക്കൂടി 50 കിലോ ആര്‍.ഡി.എക്‌സ് കടത്തിയിട്ട് അത് കണ്ടെത്തുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു'- ഉവൈസി പരിഹസിച്ചു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആ സമയത്ത് ബിരിയാണി തിന്ന് ഉറങ്ങുകയായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്തെ മതസൗഹാര്‍ദ്ദവും സാഹോദര്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."