HOME
DETAILS

ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായി ഒ.സി വക്കച്ചന്‍

  
backup
July 01, 2018 | 5:35 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%b8

 

പൂച്ചാക്കല്‍: ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായി പള്ളിപ്പുറം ഒ.സി. വക്കച്ചന്‍.
നീണ്ട പതിനാറ് വര്‍ഷമായി നിലാരംബരുടെ താങ്ങും തണലുമായ വക്കച്ചന്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നാടിന് സംഭാവന ചെയ്തിട്ടുള്ളത്. പള്ളിപ്പുറം ആദരം സ്വന്തനം ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന കൂട്ടായ്മയിലൂടെ പ്രദേശത്ത് അവശത അനുഭവിക്കുന്നവരെ കണ്ടെത്തി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയും വികലാംഗര്‍ക്ക് വീല്‍ചെയര്‍, രോഗികള്‍ക്ക് ചികിത്സാ സഹായം കലാസാംസ്‌കാരിക രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കിയാണ് ഒ.സി.യുടെ കാരുണ്യപ്രവര്‍ത്തനം ആരംഭിക്കുന്നത്.ഇതിനിടയില്‍ ഒരു നാടോടി സ്ത്രീ പാടവരമ്പത്ത് പ്രസവിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഒ.സി. ഇവര്‍ക്ക് അടിയന്തിര സഹായമെത്തിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു. അന്നു മുതലാണ് ഒ.സി വക്കച്ചന്‍ സ്വാന്തന രംഗത്ത് സജീവമായത്.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പരിധിയിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ഊര്‍ജ്ജം നല്‍കി വിദ്യാഭ്യാസ മൂല്യങ്ങള്‍ സംരക്ഷിക്കുവാനും ,സാമൂഹൃവിപത്തായലഹരി ഉപയോഗത്തിനെതിരെ നാടിന്റെ ശോഭ നിലനിര്‍ത്താന്‍ യുവമനസ്സുകളെ ലഹരി വിമുക്തമാക്കാനുള്ള കാംപയിനുകള്‍ സംഘടിപ്പിച്ചും നാട്ടിന്‍ പുറത്തിന്റെ സ്‌നേഹവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ആദരം സാന്ത്വനത്തിലൂടെ ശ്രമിക്കുകയാണ് ഒ.സി. വക്കച്ചന്‍.
തന്റെ ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം സാധുക്കളുടെ ബുദ്ധിമുട്ടുകള്‍ അകറ്റുവാന്‍ മാറ്റിവെക്കുന്നതില്‍ ഒ.സി ശ്രദ്ധപുലര്‍ത്തുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് തന്നോടൊപ്പം ഭാര്യ മെയ്ബി വക്കച്ചനും കൂട്ടിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആശങ്കാജനകം; വെനസ്വേലയിലെ ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇന്ത്യ

Kerala
  •  3 days ago
No Image

'പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി അക്രമിക്കുന്നത് യുദ്ധപ്രഖ്യാപനം, അന്താരാഷ്ട്ര നിയമലംഘനം' ട്രംപിനെ നേരിട്ട് വിളിച്ച് എതിര്‍പ്പറിയിച്ച് മംദാനി

International
  •  3 days ago
No Image

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആരോഗ്യപ്രവർത്തകർ

Kerala
  •  3 days ago
No Image

'ഞാന്‍ പേടിച്ചെന്ന് പറഞ്ഞേക്ക്'  പുനര്‍ജനി പദ്ധതിയില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ശിപാര്‍ശയെ പരിഹസിച്ച് വി.ഡി സതീശന്‍ 

Kerala
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: 'പോറ്റി'യുടെ വരവിൽ ദുരൂഹത; സോണിയ ഗാന്ധിക്ക് പങ്കില്ലെന്ന് എം.എ ബേബി

Kerala
  •  3 days ago
No Image

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പിഞ്ചുകുഞ്ഞിനെ ബലിനൽകാൻ ശ്രമം; രക്ഷപ്പെടുത്തിയത് ബലിത്തറയിൽ നിന്ന്

National
  •  3 days ago
No Image

ത്രിപുരയില്‍ മുസ്‌ലിം റിക്ഷാക്കാരന് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദ്ദനം, പാതിഭാഗം മണലില്‍ കുഴിച്ചിട്ട് ജീവനോടെ തീകൊളുത്താനും ശ്രമം 

National
  •  3 days ago
No Image

വിദ്യ നൽകേണ്ടയിടത്ത് മദ്യം നൽകി; മലമ്പുഴയിൽ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  3 days ago
No Image

മക്കൾക്ക് കളിക്കാൻ മൊബൈൽ നൽകി അമ്മ തടാകത്തിൽ ചാടി മരിച്ചു; നൊമ്പരമായി 29-കാരി

National
  •  3 days ago
No Image

കത്തിയെരിഞ്ഞ് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയ: രണ്ട് ബൈക്കിൽ തുടങ്ങിയ തീ പടർന്നത് നാനൂറിലധികം വാഹനങ്ങളിലേക്ക്; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  3 days ago