ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ചെങ്ങാനി
വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡായ ചെങ്ങാനി ഉപതെരഞ്ഞെടുപ്പിനൊരുങ്ങി. ആരോപണത്തെ തുടര്‍ന്നു വാര്‍ഡംഗം കെ. സാജിദ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പൊതുജീവിതത്തിനു നിരക്കാത്ത വിഷയങ്ങളില്‍ ഉള്‍പ്പെട്ടെന്ന ആരോപണമുയര്‍ന്നതിനാല്‍ ജനുവരി 21നാണ് ഇവര്‍ രാജിവച്ചിരുന്നത്. മെയ് 17നു രണ്ടു ബൂത്തുകളിലെ 2,121 വോട്ടര്‍മാര്‍ വോട്ട് ചെയ്യാനെത്തും. ഈ മാസം 19 വരെ 18 വയസ് പൂര്‍ത്തിയായ പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് അവസരമുണ്ട്. 2015 ഒക്ടോബറിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായ സാജിദ 243 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. കോണ്‍ഗ്രസ്, സി.പി.എം, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട മുന്നണിയായിരുന്നു മറുപക്ഷത്ത് മത്സരിച്ചത്. തെരഞ്ഞെടുപ്പിന് വിവിധ കക്ഷികള്‍ ഒരുക്കങ്ങള്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."