HOME
DETAILS

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

  
Web Desk
October 27, 2024 | 5:38 PM

New Zealand defeated Indian women in the second ODI

‌അഹമ്മദാബാദ്:ആദ്യ മത്സരത്തിലെ വിജയം ആവർത്തിക്കാനാവാതെ ഇന്ത്യൻ വനിതകൾ രണ്ടാം ഏകദിനത്തില്‍  ന്യൂസിലന്‍ഡ് വനിതകള്ളോട് തോൽവി വഴങ്ങി. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡ് 76 റണ്‍സിന്റെ വിജയം പിടിച്ചു. ഇതോടെ മൂന്നാം പോരാട്ടം ഇരു ടീമുകള്‍ക്കും നിർണായകമായി.

ആദ്യം ബാറ്റ് ചെയ്ത കിവി വനിതകള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 കണ്ടെത്തിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്തയ 47.1 ഓവറില്‍ 183 റണ്‍സില്‍ പുറത്തായി.ബൗളിങിലും ഫീല്‍ഡിങിലും വെട്ടിത്തിളങ്ങിയ രാധ യാദവ് 9ാം സ്ഥാനത്തിറങ്ങി ബാറ്റിങിലും തിളങ്ങി. ടീമിന്റെ ടോപ് സ്‌കോറര്‍ രാധയാണ്. താരം പൊരുതി നിന്നു 48 റണ്‍സെടുത്തു. പത്താമതായി എത്തിയ സൈമ ഠാക്കൂറും പിടിച്ചു നിന്നു ജയിപ്പിക്കാന്‍ ശ്രമം നടത്തി. അതൊന്നും പക്ഷേ വിജയിച്ചില്ല. താരം 29 റണ്‍സെടുത്തു.ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. ഹര്‍മന്‍പ്രീത് കൗര്‍ (24), ജെമി റോഡ്രിഗസ് (17), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ (15 വീതം) എന്നിവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം പോയില്ല.

ന്യൂസിലന്‍ഡിനായി ലിയ തഹുഹു, സോഫി ഡിവൈന്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ നേടി. ജെസ് കെര്‍, ഈഡന്‍ കാര്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി ഇന്ത്യന്‍ തകര്‍ച്ച പൂര്‍ണമാക്കി.നേരത്തെ അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ (79) ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ഓപ്പണര്‍ സുസി ബെയ്റ്റ്സും അര്‍ധ സെഞ്ച്വറി നേടി. താരം 58 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ജോര്‍ജിയ പ്ലിമ്മര്‍ (41), മധ്യനിരയില്‍ മാഡി ഗ്രീന്‍ (42) എന്നിവരും മികവു പുലര്‍ത്തി.മികച്ച തുടക്കമാണ് കിവി ഓപ്പണര്‍മാര്‍ നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 87 റണ്‍സെടുത്താണ് പിരിഞ്ഞത്.ഇന്ത്യക്കായി രാധാ യാദവ് ബൗളിങില്‍ തിളങ്ങി. താരം 4 വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ട് സൂപ്പര്‍ ക്യാച്ചുകളുമായി താരം ഫീല്‍ഡിങിലും തിളങ്ങി. ദീപ്തി ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സൈമ ഠാക്കൂര്‍, പ്രിയ മിശ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റകൃത്യങ്ങൾക്ക് സ്വന്തം നിയമം; ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിനെതിരെ കേസ്

National
  •  2 days ago
No Image

ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ കണ്ടെത്തിയത് യഥാർത്ഥ വെടിയുണ്ടകൾ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

Kerala
  •  2 days ago
No Image

കോഴിക്കോട് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Kerala
  •  2 days ago
No Image

ജപ്തി ഭീഷണിയെ തുടർന്ന് ചാലക്കുടിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Kerala
  •  2 days ago
No Image

ഇനി ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടുവീഴും; കുവൈത്തിൽ ബാങ്കിംഗ് കുറ്റകൃത്യങ്ങൾ തടയാനായി പ്രത്യേക വിഭാ​ഗം രൂപീകരിക്കും

Kuwait
  •  2 days ago
No Image

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: മതവികാരം വ്രണപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കും'; കേസെടുത്തതിൽ പേടിയില്ലെന്ന് ​ഗാനരചയിതാവ്

Kerala
  •  2 days ago
No Image

രാജ്യത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; സുരക്ഷാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ മുനിസിപ്പാലിറ്റി

uae
  •  2 days ago
No Image

കനത്ത മൂടൽമഞ്ഞ്, സഞ്ജുവിന് നിർഭാഗ്യം; ഇന്ത്യ-സൗത്ത് ആഫ്രിക്ക നാലാം ടി-20 ഉപേക്ഷിച്ചു

Cricket
  •  2 days ago
No Image

കാസർകോട് നഗരത്തിൽ സിനിമാസ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; യുവാവിനെ മോചിപ്പിച്ചത് കർണാടകയിൽ നിന്ന് 

Kerala
  •  2 days ago
No Image

ഇന്ന് പറക്കേണ്ടിയിരുന്ന ദുബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടുക നാളെ; വലഞ്ഞ് നൂറ്റമ്പതോളം യാത്രക്കാര്‍   

uae
  •  2 days ago