നൂതന സൗകര്യങ്ങളുമായി അല്‍ ബദവി റസിഡന്‍ഷ്യല്‍ അക്കാദമി
പാലക്കാട്: എസ്.എസ്.എല്‍.സിക്കുശേഷം വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമായി അല്‍ ബദവി റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നു. എറണാംകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലായാണ് അല്‍ ബദവിയുടെ അക്കാദമികള്‍ തുടങ്ങുന്നത്. പ്ലസ്‌വണ്‍, പ്ലസ്ടു എന്നിവ താമസിച്ച് പഠിക്കുന്നതിനുള്ള സൗകര്യമാണ് അല്‍ ബദവി റസിഡന്‍ഷ്യല്‍ അക്കാദമിയിലൂടെ ലക്ഷ്യമിടുന്നത്.
മതത്തോടൊപ്പം ഭൗതിക പഠനവും അക്കാദമി നല്‍കുന്നു. പ്ലസ് വണ്ണിനോടൊപ്പം അര്‍ഥം സഹിതം ഖുര്‍ആന്‍ പഠിക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്നു. ബ്രിട്ടിഷ് അക്‌സന്റിലുള്ള ഇംഗ്ലീഷ് ഭാഷാ പഠനം, പ്ലസ്‌വണ്‍ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് കോഴ്‌സുകള്‍, സിവില്‍ സര്‍വിസ്, കാറ്റ്, യു.പി.എസ്.സി, ടോയ്ഫല്‍, ഐ.ഇ.എല്‍.ടി.എസ് എന്നീ പരീക്ഷകള്‍ക്കുള്ള പരിശീലനം, വിഡിയോ എഡിറ്റിങ്, പ്രോഗ്രാമിങ് ബേസിക് എന്നിവ ഉള്‍പ്പെടുന്ന ഐ.ടിയില്‍ ആഴത്തിലുള്ള പഠനം, ആധുനിക ലൈബ്രറി, സ്‌പോര്‍ട്‌സ് സെന്ററുകള്‍, ഡിജിറ്റല്‍ ലാബ്, എ.സി ക്ലാസ് റൂമുകള്‍, ഫിറ്റ്‌നസ് സെന്റര്‍, ദേശീയ അന്തര്‍ ദേശീയ പഠന യാത്രകള്‍, നീന്തല്‍, ഡ്രൈവിങ്, കരാട്ടെ പരിശീലനം, ഹോംലി ഫുഡ് എന്നിവയാണ് പ്രത്യേകതകള്‍. മികച്ച നേതൃത്വ നിരയുള്ള അല്‍ ബദവിയില്‍ മികച്ച അധ്യാപകരുടെ സേവനവും ലഭിക്കും. ഡോ. പി.ടി അബ്ദുല്‍ റഹ്മാന്‍ (എ. ബി അക്കാദമി ചെയര്‍മാന്‍), ഡോ. സയ്യിദ് മുഹമ്മദ് (മാനേജിങ് ട്രസ്റ്റി എ.ബി അക്കദമി), സുലൈമാന്‍ ദാരിമി ഏലംകുളം (എ.ബി അക്കാദമി ഡയറക്ടര്‍), അബ്ദുല്‍ റഹ്മാന്‍ ഒളവട്ടൂര്‍ (എ.ബി അക്കാദമി ഡയരക്ടര്‍)എന്നിവരുടെ നേതൃത്വത്തില്‍ മികച്ച അധ്യാപക നിരയാണ് അല്‍ ബദവിയെ നയിക്കുന്നത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."