HOME
DETAILS

സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികളുടെ ലെവി അടയക്കാനുള്ള അവസാന തിയതി ഓഗസ്റ്റില്‍

  
backup
July 01 2018 | 07:07 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5

ജിദ്ദ: സഊദിയില്‍ വിദേശികളായ തൊഴിലാളികളുടെ മേല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ലെവി കുടിശ്ശിക ഓഗസ്റ്റ് ആദ്യത്തില്‍ അടച്ചിരിക്കണമെന്ന് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചു. അതേ സമയം ഇതിനകം ലെവി കുടിശ്ശിക അടയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള മുഴുവന്‍ സേവനങ്ങളും നിര്‍ത്തിവെക്കും.

വുരമാന സ്രോതസ്സുകള്‍ വൈവിധ്യവത്ക്കരിക്കുന്നതിനും സഊദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും ശ്രമിച്ചാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ലെവി ബാധകമാക്കിയിരിക്കുന്നത്.

സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 300 റിയാലും സ്വദേശികളെക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍ 400 റിയാലുമാണ് സര്‍ക്കാരിന് നല്‍കേണ്ടത്. പല സ്ഥാപനങ്ങളും തുക ഒന്നിച്ചടക്കാന്‍ കഴിയില്ലെന്ന് തൊഴില്‍ മന്ത്രാലയത്തില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആറു മാസം സമയ പരിധി നല്‍കുകയായിരുന്നു. ആറു മാസത്തിനിടെ മൂന്ന് ഘടുക്കളായി അടക്കാനും അനുമതി നല്‍കിയിരുന്നു. സമയ പരിധി ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണ് മന്ത്രാലയം കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

2018ന് മുമ്പ് എക്‌സിറ്റില്‍ പോവുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്തവരുടെ പേരില്‍ ലെവി അടക്കേണ്ടതില്ല. ഒന്നു മുതല്‍ അഞ്ച് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് ലെവി നല്‍കേണ്ടതില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഒന്നു മുതല്‍ ഒമ്പത് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ നാലു പേര്‍ക്കും ലെവി നല്‍കുന്നതില്‍ ഇളവുണ്ടാകും.

എന്നാല്‍ ഈ സ്ഥാപന നടത്തിപ്പുകാര്‍ സ്വദേശികളാവണമെന്നും ഇവര്‍ മറ്റേതെങ്കിലും ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  18 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  22 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  38 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago