HOME
DETAILS
MAL
ദേവികയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും
backup
June 04 2020 | 01:06 AM
തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനം സാധ്യമാകാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി ദേവികയുടെ മരണം പ്രത്യേക പൊലിസ് സംഘം അന്വേഷിക്കും. പതിനൊന്നംഗ സംഘത്തെയാണ് ചുമതലപ്പെടുത്തിയത്.
തിരൂര്‍ ഡിവൈ.എസ്.പി കെ. സുരേഷ് ബാബുവിനാണ് അന്വേഷണ ചുമതല. സംഘത്തില്‍ രണ്ടു വനിത പൊലിസുകാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ദേവിക തീകൊളുത്തി ആത്മഹത്യ ചെയ്തത്.
ഇരുമ്പിളിയം ജി.എച്ച്.എ.എസ്.എസിലെ വിദ്യാര്‍ഥിയായിരുന്നു ദേവിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."