HOME
DETAILS

കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രാഫിക് പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞ് സ്വകാര്യ ബസ്; പിന്തുടർന്ന് പിടികൂടി ട്രാഫിക് പൊലീസ്

  
Ajay
December 21 2024 | 12:12 PM

A private bus kept running on the Kozhikode-Kannur route despite being shown the hand of the traffic police  The traffic police followed and caught him

കോഴിക്കോട്:കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ അപകടകരമായ രീതിയില്‍ ഓടിച്ച സ്വകാര്യ ബസ് പിന്തുടർന്ന് പിടികൂടി. കോഴിക്കോട് എലത്തൂര്‍ പുതിയനിരത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് എയര്‍ ഹോണ്‍ മുഴക്കി അപകടമുണ്ടാകുന്ന വിധത്തില്‍ അമിത വേഗതയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ്  ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കോഴിക്കോട് - കണ്ണൂര്‍ റൂട്ടിലോടുന്ന കൃതിക ബസ്സാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

വാഹനത്തിന്റെ അമിത വേഗം ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് എസ്‌ ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ പുതിയനിരത്തില്‍ വച്ച് കൈ കാണിച്ചെങ്കിലും ഡ്രൈവര്‍ നിര്‍ത്താതെ ഓടിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് പൊലീസുകാര്‍ പിന്തുടര്‍ന്ന് കൊട്ടേടത്ത് ബസാറില്‍ വച്ച് ബസ് തടഞ്ഞാണ് പിടികൂടിയത്.

ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവറായ കണ്ണൂര്‍ ചൊവ്വ സ്വദേശി മൃതുന്‍ (24) അതിന് തയ്യാറാകാതെ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതായി പൊലീസുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ പിന്‍മാറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മൃതുനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ബസ് കസ്റ്റഡിയില്‍ എടുത്ത പൊലീസ് എയര്‍ ഹോണ്‍ അഴിച്ചു മാറ്റുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  8 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  8 days ago