HOME
DETAILS

ജലജന്യരോഗങ്ങള്‍ക്ക് സാധ്യത; കരുതിയിരിക്കാം...

  
backup
March 25 2019 | 18:03 PM

%e0%b4%9c%e0%b4%b2%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%a7

 

ജല, പരിസര ശുചിത്വം ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് ഡയരക്ടര്‍ അറിയിച്ചു. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാധ്യതയുണ്ട്.


തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കണം. കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുന്നതിനൊപ്പം ഇടയ്ക്കിടയ്ക്ക് ക്ലോറിനേറ്റ് ചെയ്യുകയും വേണം. പാചകത്തിനും കുടിക്കാനും ജലം സംഭരിച്ചിരിക്കുന്ന പാത്രം എപ്പോഴും മൂടി സൂക്ഷിക്കുകയും ആഴ്ചയിലൊരിക്കല്‍ ഉരച്ചുകഴുകി പാത്രം വെയിലത്തുണക്കിയതിനുശേഷം മാത്രം ജലം സംഭരിക്കുകയും ചെയ്യുക. പുറത്തു പോകുമ്പോള്‍ തിളപ്പിച്ചാറിയ ജലം കൈയില്‍ കരുതുക. വഴിയോര കച്ചവട സ്ഥാപനങ്ങളില്‍ തുറന്നു വച്ചിരിക്കുന്ന പാനീയങ്ങള്‍ കുടിക്കരുത്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ഐസ് ഉപയോഗിച്ച് ശീതളപാനീയങ്ങള്‍ ഉണ്ടാക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.


ആഹാര സാധനങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കണം. തുറന്നുവച്ച ആഹാരസാധനങ്ങള്‍ ഉപയോഗിക്കരുത്. പഴകിയതും മലിനമായതുമായ ആഹാരം ഒഴിവാക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.


സംസ്ഥാനത്ത് മഴക്കാലത്തും വേനല്‍ക്കാലത്തും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്ത രോഗവിഭാഗങ്ങള്‍ ആഹാരത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരും. പനി, തലവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് ശരീരത്തിലും കണ്ണിലും മൂത്രത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാറുണ്ട്. രക്തം, മൂത്രം തുടങ്ങിയവ പരിശോധിക്കുന്നതിലൂടെ രോഗ സ്ഥിരീകരണം നടത്താം. ആരംഭത്തിലേ ചികിത്സ ലഭ്യമാക്കിയാല്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാം.


നീണ്ടുനില്‍ക്കുന്നതും കൂടിവരുന്നതുമായ പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ ഇവയാണ് ടൈഫോയ്ഡിന്റെ സാധാരണ ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെ മാത്രമേ രോഗം പൂര്‍ണമായി സ്ഥിരീകരിക്കാനാവൂ. രോഗാണു ശരീരത്തിലെത്തിയാല്‍ ഒന്നു മുതല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ടൈഫോയ്ഡ് രോഗത്തിനെതിരേ ഫലപ്രദമായ ആന്റിബയോട്ടിക് മരുന്നുകള്‍ ലഭ്യമാണ്. അതിനാല്‍ രോഗം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  24 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  24 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  24 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  24 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  24 days ago
No Image

ഇ പിയുടെ ആത്മകഥ വിവാദം; മൊഴി രേഖപ്പെടുത്തി പൊലിസ്

Kerala
  •  24 days ago
No Image

പെരുമ്പിലാവിൽ ആംബുലൻസിന്‍റെ വഴി തടഞ്ഞ് കാർ അഭ്യാസം; ലൈസൻസ് സസ്പെൻഡ് ചെയ്തു

Kerala
  •  24 days ago