HOME
DETAILS

നിപക്കെതിരേ പൊരുതിയ ദിവ്യക്ക് നാടിന്റെ ആദരം

  
backup
July 02 2018 | 03:07 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b5%8a%e0%b4%b0%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a6%e0%b4%bf%e0%b4%b5-2


മുക്കം: നാടാകെ ഭീതി വിതച്ച നിപാ വൈറസ് രോഗത്തെ നിര്‍ഭയമായി ചെറുത്തു തോല്‍പ്പിക്കുന്നതില്‍ പങ്കുവഹിച്ച ദിവ്യ അനീഷിനെ നാട്ടുകാര്‍ ആദരിച്ചു. കോഴിക്കോട് മെഡി. കോളജില്‍ നിപാ രോഗികളെത്തിയത് മുതല്‍ അവരെ പരിചരിക്കുന്നതില്‍ പങ്കു വഹിച്ച നഴ്‌സാണ് മാമ്പറ്റ സ്വദേശിനി ദിവ്യ.
മരണസാധ്യത 90 ശതമാനമാണെന്നറിഞ്ഞിട്ടും എല്ലാം മറന്ന് രോഗികളെ പരിചരിച്ച് കടമ നിറവേറ്റിയവരാണ് താനടക്കമുള്ള നഴ്‌സുമാരെന്ന് അവര്‍ പറഞ്ഞു. നിപയെ തോല്‍പ്പിക്കുന്നതില്‍ ആരോഗ്യ വകുപ്പ് മന്ത്രി മുതല്‍ ഡോക്ടര്‍മാരും ആരോഗ്യ വകുപ്പിലെ ഏറ്റവും താഴെയുള്ള ജീവനക്കാര്‍ വരെ എല്ലാവരും മാതൃകാപരമായ പങ്കാണ് വഹിച്ചത്. കടുത്ത അപകട സാധ്യത മുന്നിലുണ്ടായിട്ടും സ്വന്തം ജിവന്‍ അവഗണിച്ച് രോഗികളെ നേരിട്ട് പരിചരിച്ച് രോഗ ചികിത്സയില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്തവരാണ് നഴ്‌സുമാര്‍. എന്നാല്‍ നഴ്‌സുമാരുടെ സേവനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കാത്തതില്‍ ദുഃഖമുണ്ടെന്നും ദിവ്യ പറഞ്ഞു.
മാമ്പറ്റ നന്മ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വീകരണച്ചടങ്ങ് എ.പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ ഉപഹാരവും ദിവ്യക്ക് സമ്മാനിച്ചു. ജോബി മാമ്പറ്റ അധ്യക്ഷനായി. പ്രിന്‍സ് മാമ്പറ്റ, ഷിബു ചെറുതടത്തില്‍, കെ.ആര്‍ ഷണ്‍മുഖന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

International
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago