ഒ.വി വിജയന്‍ മനുഷ്യപക്ഷത്ത് നിന്ന എഴുത്തുകാരന്‍: എം.ബി രാജേഷ്
പാലക്കാട്: സ്വതന്ത്ര-നിര്‍ഭയ ചിന്തയോടെ മനുഷ്യപക്ഷത്ത് നിലകൊണ്ട പച്ചയായ മനുഷ്യനാണ് ഒ.വി വിജയനെന്ന് എം.ബി രാജേഷ് എം.പി. ഒ.വി വിജയന്റെ 89-ാം ജന്മദിനാഘോഷത്തില്‍ 'തസ്രാക്ക് മധുരം ഗായതി' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്ഷരങ്ങളിലൂടെയും വരകളിലൂടെയും പ്രതികരിച്ച ദീര്‍ഘദര്‍ശിയായ എഴുത്തുകാരന്റെ ഓര്‍മകള്‍ സ്മാരകങ്ങളില്‍ മാത്രമായി ഒതുങ്ങാതെ തസ്രാക്കിലൂടെയും സ്മരിക്കപ്പെടട്ടെയെന്ന് അദ്ദേഹം പറഞ്ഞു. തുഞ്ചന്‍പറമ്പോളം ശക്തിസ്രോതസായി തസ്രാക്കിനെ ഉയര്‍ത്താന്‍ ഒറ്റക്കെട്ടായി പ്രയത്‌നിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രണ്ട് കോടി രൂപയുടെ വികസന പദ്ധതികള്‍ തസ്രാക്കില്‍ ആരംഭിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഒ.വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ് അറിയിച്ചു. കഥ പറയലിന് പുത്തന്‍ വഴികാട്ടിയായ ഒ.വിയുടെ മണ്ണില്‍ താമസിച്ച് പുതു തലമുറയുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് തസ്രാക്ക് അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ആഷാ മേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.കൃഷ്ണകുട്ടി എം.എല്‍.എ, ടി.ഡി രാമകൃഷ്ണന്‍, സംസ്‌കൃത സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് രവികുമാര്‍, ഒ.വി ഉഷ, ആനന്ദി രാമകൃഷ്ണന്‍, ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍, ബെന്യാമിന്‍, എ.കെ ചന്ദ്രന്‍കുട്ടി, കെ.ആര്‍ ഇന്ദു സംസാരിച്ചു.
തസ്രാക്ക് കഥയുത്സവം എഴുത്തുകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ പ്രഭാഷണവും കഥകളുടെ ചര്‍ച്ചയും വിലയിരുത്തലും നടത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ എഴുത്തുകാര്‍, സാമൂഹിക- സാഹിത്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."