ഞാറ്റുവേല ഉത്സവം ഇന്ന് തുടങ്ങും
പറവൂര്‍: വടക്കേക്കര ചിറ്റാറ്റുകര പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയില്‍ ഒട്ടേറെ പുതിയ പദ്ധതികളാവിഷ്ക്കരിച്ച കര്‍ഷകരെ സഹായിയ്ക്കുന്ന പറവൂര്‍ വടക്കേക്കര സര്‍വിസ് സഹകരണ ബാങ്കിന്റെ ഈ വര്‍ഷത്തെ ഞാറ്റുവേല ഉത്സവം ഇന്ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിയ്ക്കും വി.ഡി സതീശന് എം.എല്‍.എ അധ്യക്ഷത വഹിയ്ക്കും. പൊക്കാളി നിലവികസന ഏജന്‍സി വൈസ് ചെയര്മാന് കെ.എം ദിനകരന് മുഖ്യപ്രഭാക്ഷണം നടത്തും.ക്ഷീര കര്‍ഷകര്‍, കേരകര്‍ഷകര്‍ പച്ചക്കറി കൃഷി ചെയ്യുന്നവര്‍, പൊക്കാളി കര്‍ഷകര്‍ തുടങ്ങി വിവിധ മേഖലകളിലെ കര്ഷകരെയോജിപ്പിച്ചു കൊണ്ടു സംയോജിത കാര്‍ഷിക പദ്ധതിയാണ് ബാങ്ക് ആസൂത്രണം ചെയ്തു വരുന്നതെന്നു ബാങ്ക് പ്രസിഡണ്ടു കെ.ജി.രാമദാസും ബോര്‍ഡ് അംഗങ്ങളും വാര്‍ത്ത സമ്മേളനത്തിലറിയിച്ചു.
104 സ്വാശ്രയ ഗ്രൂപ്പുകള്‍ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഏഴ് മുതല്‍ 10 അംഗങ്ങള്‍ വരെയുള്ള സ്വാശ്രയ ഗ്രൂപ്പുകളിലുണ്ടു. പച്ചക്കറിയുള്‍പ്പെടെ വിവിധ കൃഷികളില്‍ താല്പര്യമുള്ളവര്ക്കാവശ്യമായ വിത്തും വളവും ആവശ്യമായ സാമ്പത്തിക സഹായവും ബാങ്ക് നല്കുന്നു. ബാങ്കിന്റെ പദ്ധതികള്‍ ഈ പ്രദേശങ്ങളില്‍ പുതിയൊരു കാര്‍ഷിക സംസ്ക്കാരം ഉണ്ടാക്കിയതായി ബാങ്ക് ഭാരവാഹികളറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ സെക്രട്ടറി പി.ഡി അനില്‍കുമാര്‍, കമ്മറ്റി അംഗങ്ങളായ രാജു ജോസ്, എ.ബി മനോജ്, എം.ജി നെല്‍സണ്‍, സുമ ശ്രീനിവാസന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."