പ്രസിഡന്റിനെ നീക്കണമെന്ന് അല്‍ജീരിയന്‍ സൈന്യം
അല്‍ജിയേസ്: ജനകീയ പ്രക്ഷോഭത്തിന് പിന്നാലെ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബുത്ഫിളിക്കയെ അധികാരത്തില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സൈന്യവും രംഗത്തത്. രാജ്യം ഭരിക്കാനുള്ള യോഗ്യതയില്ലാത്തതിനാല്‍ പ്രസിഡന്റ് അധികാരത്തില്‍നിന്ന് മാറണമെന്ന് അല്‍ജീരിയ സൈനിക തലവന്‍ ലെഫ്. ജനറല്‍ അഹമ്മദ് ഗയെദ് സ്വാലാഹ് ആവശ്യപ്പെട്ടു.
രാജ്യത്ത് ദിവസങ്ങളായി നടക്കുന്ന പ്രശ്‌നങ്ങള്‍ ഭരണഘടന ഉപയോഗിച്ച് പരിഹരിക്കണമെന്ന് അദ്ദേഹം ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 102 അനുസരിച്ച് പ്രസിഡന്റ് ഭരിക്കാന്‍ യോഗ്യനല്ലെന്ന് കണ്ടെത്തിയാല്‍ അല്‍ജീരിയില്‍ കോണ്‍സ്റ്റിറ്റിയൂഷനല്‍ കൗണ്‍സിലിന് പ്രസിഡന്റിനെ നീക്കാം.
രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ചാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അബ്ദുല്‍ അസീസിന്റെ ശ്രമത്തിനെതിരേ വന്‍ പ്രക്ഷോഭം ആരംഭിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ അധികാരത്തില്‍ തുടരുമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."