HOME
DETAILS

സി.വി.സി, വി.സി നിയമനങ്ങള്‍ ചോദ്യംചെയ്യുന്ന ഹരജികള്‍ തള്ളി

  
backup
July 02 2018 | 18:07 PM

%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

ന്യൂഡല്‍ഹി: മുഖ്യ വിജിലന്‍സ് കമ്മിഷനറായി കെ.വി ചൗധരിയെയും വിജിലന്‍സ് കമ്മിഷനറായി ടി.എം ഭസിനെയും നിയമിച്ച നടപടി ചോദ്യംചെയ്യുന്ന ഹരജി സുപ്രിംകോടതി തള്ളി. രണ്ടുപേരുടെയും നിയമനങ്ങള്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കി ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എം. ശാന്തന ഗൗഡറും അടങ്ങുന്ന രണ്ടംഗബെഞ്ചിന്റെതാണ് നടപടി. രണ്ടുപേരും കളങ്കിതരും ആരോപണവിധേയരുമാണെന്നും ഇവരുടെ നിയമനം നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടുള്ളതല്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍കോസ്, സെന്റര്‍ ഫോര്‍ ഇന്റഗ്രിറ്റി ഗവേണന്‍സ് ആന്‍ഡ് ട്രെയിനിങ് ഇന്‍ വിജിലന്‍സ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. കേസ് കഴിഞ്ഞ സെപ്റ്റംബറില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. കോമണ്‍കോസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് കോടതിയില്‍ ഹാജരായത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ സഹാറ, ബിര്‍ള കമ്പനികളില്‍ നിന്ന് വന്‍തുക കോഴ വാങ്ങിയതായി ആരോപണം ഉയര്‍ന്നിരുന്നു. 2014ല്‍ ഡല്‍ഹിയിലെയും നോയിഡയിലെയും സഹാറ ഗ്രൂപ് ഓഫിസുകളിലും 2013ല്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ഓഫിസിലും ആദായനികുതി വകുപ്പും സി.ബി.ഐയും സംയുക്തമായി നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്ത രേഖകളിലാണ് ഉന്നതര്‍ക്കു കൈക്കൂലി നല്‍കിയ വിവരമുള്ളത്. രേഖകള്‍ സി.ബി.ഐയും ആദായനികുതി വകുപ്പും രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. കെ.വി ചൗധരി ആദായനികുതി വകുപ്പിനു മുകളിലുള്ള കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) മേധാവിയായിരിക്കെയാണ് സി.ബി.ഐക്ക് ഈ രേഖകള്‍ നല്‍കിയത്.
എന്നാല്‍ ആരോപണം ചൗധരി അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്തില്ല. ആദായനികുതി വകുപ്പിലായിരിക്കെ കീഴുദ്യോഗസ്ഥര്‍ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേട് മൂടിവച്ചതിനാണ് വിരമിച്ചയുടന്‍ കെ.വി ചൗധരിയെ സി.വി.സി മേധാവിയായി നിയമിച്ചതെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു. ഇതിനു പുറമെ നിയമനത്തിന് സീനിയോരിറ്റിയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അവഗണിച്ചെന്നും പരാതിയില്‍ ഉണ്ടായിരുന്നു.
സംഘ്പരിവാര്‍ പ്രതിസ്ഥാനത്തുള്ള ഭീകരാക്രമണകേസുകളില്‍ മെല്ലെപ്പോക്ക് നയം പിന്തുടര്‍ന്നു വിവാദത്തില്‍പ്പെട്ട എന്‍.ഐ.എ മുന്‍ മേധാവി ശരത് കുമാറിനെ വിജിലന്‍സ് കമ്മിഷനില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നാലെയാണ് സി.വി.സി നിയമനം സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് അനുകൂലമായി സുപ്രിംകോടതിയില്‍ നിന്നു വിധിവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  14 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  18 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  23 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  39 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago