വിദ്യാര്‍ഥികള്‍ക്ക് സൂര്യാതപമേറ്റു
കേച്ചേരി: ആളൂരില്‍ വിദ്യാര്‍ഥിക്ക് സൂര്യാതപമേറ്റു. പൊന്നരാശ്ശേരി ഗോപിയുടെ മകന് അശ്വിനാണ് സൂര്യാതപമേറ്റത്. മഴുവഞ്ചേരി വിദ്യാവിഹാര്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അശ്വിന് പരീക്ഷ കഴിഞ്ഞെത്തിയ ശേഷം പാടത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് സൂര്യാതപമേറ്റത്. പുറത്തും ഇടതു കൈ മുട്ടിന് മുകളിലുമായാണ് പൊള്ളലേറ്റിരിക്കുന്നത്. കളിക്കിടെ പുറത്തേക്ക് പോയ പന്ത് എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. വിദ്യാര്‍ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ചാവക്കാട്: സ്കൂള്‍ വിട്ടു മടങ്ങവേ ആറുവയസുകാരന് സൂര്യാതപമേറ്റു.ബ്ലാങ്ങാട് മടപ്പേന്‍ അലി അഷ്ഖറിന്റെ മകന് മുഹമ്മദ് ജദീര്‍(ആറ്)ആണ് സൂര്യാതപമേറ്റത്. നെഞ്ചിലാണ് പൊള്ളലേറ്റത്. വിദ്യാര്‍ഥിയെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ ഭാഗത്ത് ശക്തമായ നീറ്റലുണ്ടെന്ന് കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."