HOME
DETAILS
MAL
അര്‍ജന്റീനയില്‍ 20 ലക്ഷം വര്‍ഷം പഴക്കമുള്ള തവളയുടെ ഫോസില്‍ കണ്ടെത്തി
backup
June 10 2020 | 03:06 AM
ബ്യൂനസ് ഐറസ്: 20 ലക്ഷം വര്‍ഷം പഴക്കമുള്ള അപൂര്‍വയിനം തവളയുടെ ഫോസില്‍ അവശിഷ്ടങ്ങള്‍ അര്‍ജന്റീനയിലെ ഫോസില്‍ ശാസ്ത്രകാരന്മാര് കണ്ടെത്തി. ലാ മറ്റന്സ ദേശീയ സര്‍വകലാശാലയിലെ ശാസ്ത്രസാങ്കേതിക ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ലാന് പെഡ്രോയില്‍ ഒരു കിണര്‍ കുഴിക്കുന്നതിനിടെ 44 മീറ്റര്‍ താഴ്ചയില്‍ നിന്നാണ് തവളയുടെ ഫോസില്‍ കണ്ടെത്തിയത്.
കാലാവസ്ഥയോടും പരിസ്ഥിതിമാറ്റങ്ങളോടും വളരെ കൂടുതലായി പ്രതികരിക്കുന്ന ജീവിവര്‍ഗമാണ് തവളകള്‍. ഇതാണ് അവയെ മുന്‍കാലങ്ങളിലെ കാലാവസ്ഥയെ മനസിലാക്കാനുള്ള ഉപാധിയാക്കി മാറ്റുന്നതെന്ന് ദേശീയ ശാസ്ത്ര മ്യൂസിയത്തിലെ ഗവേഷകനായ ഫെഡറിക്കോ അഗ്നോലിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."