യു.എ.പി.എ നടപ്പാക്കാന്‍ സാധാരണ പൊലിസുകാരെ ഏല്‍പ്പിക്കരുത്: കാനം
തിരുവനന്തപുരം: യു.എ.പി.എ നടപ്പാക്കാന്‍ സാധാരണ പൊലിസുകാരെ ഏല്‍പ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യു.എ.പി.എ നടപ്പാക്കുന്നതില്‍ സൂക്ഷ്മത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചിട്ടുണ്ട്.
സാധാരണ പൊലിസുകാര്‍ തോന്നുംവിധം യു.എ.പി.എ നടപ്പാക്കുന്നത് ശരിയല്ല. ഈ നിയമത്തോടുള്ള രാഷ്ട്രീയ നിലപാട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടുണ്ടണ്ട്. ലോക്നാഥ് ബെഹ്റയെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റണമെന്ന അഭിപ്രായമുണ്ടേണ്ടാ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥരെ നിശ്ചയിക്കുന്നത് ഇടതുമുന്നണിയോ മുന്നണിയിലെ പാര്‍ട്ടികളോ അല്ലെന്നും സര്‍ക്കാരെടുക്കുന്ന തീരുമാനമാണെന്നും കാനം മറുപടി പറഞ്ഞു.
20ന് എ.കെ.ജി സെന്ററില്‍ നടക്കുന്ന പൊതുപരിപാടിയില്‍ താനും കോടിയേരിയും മുഖ്യമന്ത്രിയും ഒരുമിച്ചു പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് ചര്‍ച്ചയും ഉണ്ടായേക്കാം. ഓരോ വിഷയങ്ങളിലും സി.പി.ഐക്കും സി.പി.എമ്മിനും വ്യത്യസ്ത നിലപാടുകളാണുള്ളത്. അവയൊന്നും ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ കഴിയാത്തതല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."