HOME
DETAILS

മാസങ്ങള്‍ക്ക് ശേഷം  നിയന്ത്രണങ്ങളോടെ ഇന്ന് ജുമുഅ

  
backup
June 12, 2020 | 2:00 AM

%e0%b4%ae%e0%b4%be%e0%b4%b8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8
 
 
കോഴിക്കോട്: കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ  നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ഇന്ന് വിശ്വാസികള്‍ മാസങ്ങള്‍ക്ക് ശേഷം ജുമുഅക്കായി പള്ളികളില്‍ ഒത്തു കൂടും. 
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളോടെയാണ് മഹല്ലുകളില്‍ ജുമുഅക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. 
മഹല്ലുകള്‍ക്കുള്ള 
നിര്‍ദേശങ്ങള്‍
 ആറടി അകലം പാലിക്കുക.
 100ല്‍ ആളുകളില്‍ അധികരിക്കരുത്.
 ആളുകള്‍ അധികമുള്ള സ്ഥലങ്ങളില്‍ നിസ്‌കാരപ്പള്ളികള്‍ ഉപയോഗപ്പെടുത്താം. 
 അപരിചതരോ യാത്രക്കാരോ പാടില്ല.
 65 വയസ്സിന് മീതെയുള്ളവരും 10 വയസിന് താഴെയുള്ളവരും  പങ്കെടുക്കരുത്.
 രോഗികളോ, രോഗ ലക്ഷണമുള്ളവരോ പള്ളിയില്‍ വരുന്നത് ഒഴിവാക്കണം.
 പള്ളിയിലേക്ക് വരുമ്പോഴും പോവുമ്പോഴും ആരാധന സമയത്തും സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് ധരിക്കേണ്ടതുമാണ്.
 പള്ളിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ചോ മറ്റോ കൈകള്‍ കഴുകേണ്ടതാണ്.
 നിസ്‌കരിക്കാനാവശ്യമായ വിരി, ഖുര്‍ആന്‍ പാരായണത്തിനാവശ്യമായ മുസ്ഹഫ് എന്നിവ സ്വന്തമായി കൊണ്ടുവരേണ്ടതും ആവശ്യം കഴിഞ്ഞാല്‍ തിരിച്ചുകൊണ്ടു പോവേണ്ടതുമാണ്.
 വീടുകളില്‍ നിന്നോ പള്ളികളില്‍ സ്ഥാപിച്ച ടാപ്പില്‍ നിന്നോ അംഗശുദ്ധി വരുത്തുക.
 പള്ളിയില്‍ തയാറാക്കിയ രജിസ്റ്ററില്‍ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തണം. എഴുതാനുള്ള പേന സ്വന്തമായി കരുതേണ്ടതാണ്.
 'ഹസ്ത ദാനം' പോലെയുള്ള പരസ്പര്‍ശം ഒഴിവാക്കുക.
 എയര്‍കണ്ടീഷന്‍ ഉപയോഗം 24-30 ഡിഗ്രി സെല്‍ഷ്യസ് താപനിലയായി പരിമിതപ്പെടുത്തുക.
 റെഡ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ നിയന്ത്രണം നീക്കുന്നത് വരെ തല്‍സ്ഥിതി തുടരണം.
 സമയം പരിമിതപ്പെടുത്തി ആരാധനകള്‍ നിര്‍വഹിക്കേണ്ടതും കൂട്ടം കൂടാതെ വേഗത്തില്‍ പിരിഞ്ഞുപോവേണ്ടതുമാണ്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെയ്ദാനിൽ ഇന്ന് ആ​ഘോഷം; ഹോഴ്സ് റേസും കാണാം, സൂപ്പർമൂണും കാണാം; സന്ദർശകർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കി ദുബൈ റേസിങ്ങ് ക്ലബ്ബ്

uae
  •  a month ago
No Image

അറബ് എക്സലന്‍സ് അവാര്‍ഡ് നേടി ഒമാന്‍ ധനമന്ത്രി 

oman
  •  a month ago
No Image

'പി.എം ശ്രീ: ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി, ശിവന്‍കുട്ടി കയ്യാളിന്റെ ജോലി മാത്രം' രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാറിനെ അയോഗ്യനാക്കണം; ഹരജിയുമായി ബി. അശോക്; വിശദീകരണവുമായി കെ ജയകുമാര്‍

Kerala
  •  a month ago
No Image

മയക്കുമരുന്ന് കടത്ത്; ഏഷ്യന്‍ യുവാവിന് 3 വര്‍ഷം തടവും 1 ലക്ഷം ദിര്‍ഹം പിഴയും ചുമത്തി ദുബൈ കോടതി

uae
  •  a month ago
No Image

ഖത്തർ ദേശീയ ദിനം: ഡിസംബർ 18 ന് ദോഹ കോർണിഷിൽ ഗംഭീര പരേഡ്; പ്രഖ്യാപനവുമായി ഖത്തർ സാംസ്കാരിക മന്ത്രാലയം

qatar
  •  a month ago
No Image

രാഹുലിനെതിരായ രണ്ടാം കേസ്: ജി പൂങ്കുഴലി ഐ.പി.എസിന് അന്വേഷണചുമതല

Kerala
  •  a month ago
No Image

ഫിഫ അറബ് കപ്പില്‍ ഒമാന് ഇന്ന് നിര്‍ണായകം; മൊറോക്കോയെ നേരിടും

oman
  •  a month ago
No Image

അനധികൃതമായി പ്രവേശിച്ച യെമന്‍ പൗരൻമാരെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലിസ് 

oman
  •  a month ago
No Image

തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് യുഎഇ; 98 ശതമാനം കേസുകളിലും ഒത്തുതീർപ്പ്

uae
  •  a month ago