HOME
DETAILS

കോഴിക്കോട് നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന: നാല് എണ്ണക്കടി നിർമ്മാണ കേന്ദ്രങ്ങൾ പൂട്ടിച്ചു; മൂന്നെണ്ണത്തിന് നോട്ടീസ്

  
February 26, 2026 | 3:41 PM

food safety dept conducts raids on edible oil suppliers in city

കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും എണ്ണക്കടികൾ നിർമ്മിച്ചു നൽകുന്ന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. പുലർച്ചെ നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിത്. ഇതേ തുടർന്ന് നാല് സ്ഥാപനങ്ങൾ ഉദ്യോഗസ്ഥർ പൂട്ടിച്ചു.

പാളയത്തെ അഖിൽ ട്രേഡേഴ്‌സ്, യു.കെ.എസ് റോഡിലെ ജെ.കെ ഫുഡ്‌സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്ട്‌സ്, കറുത്ത പാണ്ടിസ് ഫുഡ്‌സ് എന്നിവയാണ് പൂട്ടാൻ ഉത്തരവിട്ടത്. പരിശോധന നടത്തിയ മറ്റ് മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.

തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് പലയിടത്തും ഭക്ഷണം നിർമ്മിച്ചിരുന്നത്. മലിനജലത്തിന്റെ ഉപയോഗം, പഴകിയ എണ്ണ ഉപയോ​ഗം, പാചകം ചെയ്യുന്നവർ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.

പരിശോധന നടത്തിയ ഒരിടത്ത് ചെളി കലർന്ന വെള്ളമാണ് പാചകത്തിന് ഉപയോഗിച്ചിരുന്നത്. രാത്രിയിൽ നിർമ്മാണം തുടങ്ങി പുലർച്ചയോടെ ഭക്ഷ്യവസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിലാക്കി കടകളിലേക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്.

ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ ടി.എസ്. വിനോദ് കുമാർ, അസി. കമ്മിഷണർ ബിബി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ നടപടി. അതേസമയം, വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

The Food Safety Department conducted early morning raids on edible oil suppliers catering to hotels and bakeries in the city, uncovering serious law violations. Four establishments were shut down following the inspection.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  7 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  7 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  7 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  7 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  7 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  7 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  7 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  7 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  7 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  7 days ago