മെഗാ ജോബ് ഫെയര്‍ 23ന്
കണ്ണൂര്‍: കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍സേവന കേന്ദ്രവും കോഴിക്കോടുള്ള മോഡല്‍ കരിയര്‍ സെന്റര്‍, എന്‍.ഐ.ഇ.എല്‍.ഐ.ടി കോഴിക്കോട്, എസ്.ഐ.ജി.എന്‍ കൊച്ചി, കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് കണ്ണൂര്‍ യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ ജോബ് ഫെയര്‍ 23ന് പള്ളിക്കുന്ന് കൃഷ്ണമേനോന്‍ വനിതാ കോളജില്‍ നടക്കും.
രാവിലെ ഒന്‍പതിനു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര കമ്പനികള്‍ മുതല്‍ ചെറുതും വലുതുമായ നൂറോളം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ അഞ്ചാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്കായി മൂവായിരത്തിനു മുകളില്‍ തൊഴിലവസരങ്ങളാണ് ഉള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി ചെയ്യുന്ന പദ്ധതികളെക്കുറിച്ച് മേളയില്‍ വിശദീകരിക്കും.
രജിസ്‌ട്രേഷന്‍ സൗജന്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യോഗ്യത, പ്രായപരിധി, മുന്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മേളയില്‍ സംബന്ധിക്കണമെന്നു സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫിസര്‍ പി.ജി രാമചന്ദ്രന്‍, കെ.വി ദിവാകരന്‍, സി. ജയചന്ദ്രന്‍, ടി. സോമശേഖരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."