HOME
DETAILS
MAL
80 വെന്റിലേറ്റര്‍ കൂടി വാങ്ങി സര്‍ക്കാര്‍
backup
June 13 2020 | 04:06 AM
തിരുവനന്തപുരം: സമൂഹ വ്യാപന സാധ്യത മുന്നില്‍ കണ്ട് സര്‍ക്കാര്‍ കൊവിഡ് ആശുപത്രികള്‍ക്കായി 80 വെന്റിലേറ്റര്‍ കൂടി വാങ്ങി. മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് വഴിയാണ് ജര്‍മന്‍ കംപനിയുടെ വെന്റിലേറ്ററുകള്‍ വാങ്ങിയത്.
ഓക്സിജന്റെ അളവ് നിശ്ചിത അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന സി.പി.എ.പി മെഷിനുകള്‍ 50 എണ്ണവും വ്യത്യസ്ത ഓക്സിജന്‍ മര്‍ദം ഉപയോഗിച്ചു ശ്വസനം ക്രമീകരിക്കാന്‍ കഴിയുന്ന ബി.ഐ.പി.എ.പി മെഷിനുകള്‍ 50 എണ്ണവും വാങ്ങി.
കൂടാതെ പേഴ്സനല്‍ പ്രൊട്ടക്ഷന്‍ എക്യുമെന്റ് (പി.പി.ഇ) കിറ്റുകള്‍ 1,75,000 എണ്ണംകൂടി വാങ്ങാന്‍ അനുമതി നല്കി.
എന്‍ 95 മാസ്കുകള്‍ 2.4 ലക്ഷവും, ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്ക് 24 ലക്ഷവും ഷീല്‍ഡ് ഒരു ലക്ഷവും വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."