നീതി ലാബ് ഉദ്ഘാടനം നടത്തി
ആലപ്പുഴ : ആതുരസേവന രംഗത്ത് പൊതുജനങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ തൈക്കാട്ടുശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ നീതിലാബ് . ബാങ്കിന്റെ തൈക്കാട്ടുശ്ശേരി മണപ്പുറം ശാഖയോട് അനുബന്ധിച്ചുള്ള ഷോപ്പിങ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന നീതിലാബ് ആലപ്പുഴ എം.പി. കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
മോഡല്‍ സഹകരണ ബാങ്കുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പുതിയവികസന പദ്ധതികള്‍ക്കുള്ള തുക ഉപയോഗിച്ചാണ് നീതിലാബ് പ്രാവര്‍ത്തികമാക്കിയത്. അഞ്ച് ലക്ഷം രൂപ ഗ്രാന്റായും10 ലക്ഷം രൂപ ഷെയറായും 10 ലക്ഷം രൂപ ലോണായുമാണ് പദ്ധതി തുക സര്‍ക്കാര്‍ അനുവദിച്ചത്. ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ എല്ലാ ക്ലിനിക്കല്‍ ടെസ്റ്റുകള്‍ക്കും മറ്റ് സ്വകാര്യ ലബോറട്ടറികളെക്കാള് 50 ശതമാനം നിരക്ക് കുറവുണ്ട് എന്നതാണ് പ്രത്യേകത. മൂന്ന് പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ സേവനമാണ് ഇപ്പോള്‍ നീതി ലാബിലുള്ളത്. ചടങ്ങില്‍ അരൂര്‍ എം.എല്‍.എ എ.എം ആരിഫ് അധ്യക്ഷനായി.
തൈക്കാട്ടുശ്ശേരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ തോമസ് പോളയില്‍, ബാങ്ക് സെക്രട്ടറി സോണി കെ. തോമസ് കണ്ണോത്തുപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."