നെല്ലനാട് പഞ്ചായത്ത്: ഫ്രണ്ട് ഓഫിസ് നോക്കുകുത്തിയാകുന്നു
വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്ത് പ്രവര്‍ത്തനം താളം തെറ്റുന്നു. വിവിധ ആവിശ്യങ്ങള്‍ക്കായി നെല്ലനാട് പഞ്ചായത്ത് കാര്യാലയത്തിലെത്തുന്നവരെ മാസങ്ങളോളം ഓഫിസില്‍ കയറ്റിയിറക്കുന്നതായി പരാതി.
വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും, പെര്‍മിറ്റുകള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്ന സാധാരണക്കാരെ ആഴ്ച്ചകളോളം കാര്യം സാധിച്ച് നല്‍കാതെ നടത്തിക്കുകയാണ് പതിവ്. ഓഫിസ് പ്രവര്‍ത്തനം സുഗമമാക്കുന്നതിനായുള്ള ഫ്രണ്ട് ഓഫിസില്‍ അപേക്ഷ നല്കുന്നവര്ക്കാണ് ദുരനുഭവം നേരിടുന്നത്. ഈ ഓഫിസില്‍ നല്കുന്ന അപേക്ഷകള്‍ക്ക് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പുണ്ടാകുമെന്ന് അറിയിച്ചുകൊണ്ടുള്ള ബോര്‍ഡ് മുന്നില്‍ തന്നെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാസങ്ങളോളം അപേക്ഷകള്‍ വച്ചുതാമസിപ്പിക്കുകയാണ്.
കാര്യം തിരക്കുന്നവരോടെ സെര്‍വര്‍ തകരാറ്, സെക്ഷനില്‍ ആളില്ല, തുടങ്ങിയ ഒഴിവുകള്‍ പറയുകയാണ് ഫ്രെണ്ട് ഓഫിസ് സ്റ്റാഫുകള്‍ ചെയ്യുന്നത്.
സെക്രട്ട്രറി ഉള്‍പ്പടെയുള്ളവരോട് പരാതി പറഞ്ഞാലും മറ്റൊരു മറുപടി കിട്ടുന്നില്ലന്നും ആക്ഷേപമുണ്ട്. നാഥനില്ലാകളരികണക്കെ നെല്ലനാട് പഞ്ചായത്ത് കാര്യാലയം മാറിക്കഴിഞ്ഞതായാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."