HOME
DETAILS

കുറഞ്ഞ പ്രതിമാസ വേതനം 18,000 രൂപ; രണ്ടുരൂപ നിരക്കില്‍ 35 കിലോ അരി

  
backup
March 28 2019 | 20:03 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b8-%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8%e0%b4%82-18000-%e0%b4%b0%e0%b5%82


ന്യൂഡല്‍ഹി: ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക, കേന്ദ്രത്തില്‍ മതേതര സര്‍ക്കാരിനെ അധികാരത്തിലേറ്റുക, പാര്‍ട്ടിയെയും ഇടതുപാര്‍ട്ടികളെയും രാജ്യത്ത് ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് സി.പി.എം പ്രകടന പത്രിക പുറത്തിറക്കി.


തൊഴിലാളികളെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെയും ലക്ഷ്യമിടുന്നതാണ് പ്രകടന പത്രിക. എ.കെ.ജി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, വൃന്ദാകാരാട്ട് തുടങ്ങിയവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
ന്യൂനപക്ഷ സംരക്ഷണം, തൊഴിലാളികളുടെയും കര്‍ഷകരുടെയും ക്ഷേമം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് പ്രകടനപത്രിക.

പ്രകടനപത്രികയിലെ സുപ്രധാന വാഗ്ദാനങ്ങള്‍ ഇവയാണ്

=തൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം പതിനെട്ടായിരം രൂപയായി ഉയര്‍ത്തും.
= പ്രതിമാസ മിനിമം വേതനം ഉപഭോക്തൃ വില സൂചികയുമായി ബന്ധിപ്പിക്കും.
=കാര്‍ഷിക വിളകള്‍ക്ക് ഉല്‍പാദന ചെലവിനെക്കാള്‍ അമ്പത് ശതമാനം ഉയര്‍ന്ന താങ്ങുവില ഉറപ്പാക്കും.
=എല്ലാ കുടുംബങ്ങള്‍ക്കും പൊതുവിതരണ സംവിധാനം വഴി കിലോക്ക് രണ്ടുരൂപ നിരക്കില്‍ പ്രതിമാസം മുപ്പത്തിയഞ്ചു കിലോയോ ഒരാള്‍ക്ക് ഏഴുകിലോ വീതമോ ഭക്ഷ്യധാന്യം നല്‍കും.
=ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്.
=പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണത്തിന് നടപടി.
=തൊഴില്‍ ഭരണഘടനാപരമായ അവകാശമാക്കും. തൊഴിലില്ലാത്തവര്‍ക്ക് അലവന്‍സ് .
=വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവല്‍ക്കരണം ഇല്ലാതാക്കും. പൊതുവിദ്യാഭ്യാസ സംവിധാനം ജനാധിപത്യരീതിയിലുള്ളതാക്കും.
=പൊതുമേഖലയിലെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കും. പ്രതിരോധം, ഊര്‍ജ്ജം, റെയില്‍വേ എന്നീ മേഖലകളിലെ സ്വകാര്യവല്‍ക്കരണം ഇല്ലാതാക്കും.
=തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് സ്വകാര്യമേഖലയിലും സംവരണം.
= കോര്‍പറേറ്റുകളുടെ നികുതി നിരക്ക് ഉയര്‍ത്തും.
=സര്‍ക്കാര്‍ ഏജന്‍സികളുടെ ജനങ്ങള്‍ക്കു മേലുള്ള നിരീക്ഷണം അവസാനിപ്പിക്കും. നിരീക്ഷണം ആവശ്യമുള്ള ഘട്ടങ്ങളില്‍ അതിന് കോടതിയുടെ മേല്‍നോട്ടം ഉറപ്പാക്കും.
= ഭിന്നലിംഗക്കാര്‍ക്കെതിരായ വിവേചനങ്ങളും അതിക്രമങ്ങളും ഇല്ലാതാക്കാന്‍ നിയമം നടപ്പാക്കും.
=ന്യൂനപക്ഷങ്ങളുടെ മാന്യതയോടെയും തുല്യാവകാശത്തോടെയും ഭയപ്പാടില്ലാതെയും ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാക്കും.
=സുപ്രധാന തസ്തികകളില്‍ ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ച ആര്‍.എസ്.എസുകാരെ നീക്കും.
=വര്‍ഗീയകലാപം തടയാന്‍ ശക്തമായ നിയമം. അതിവേഗത്തിലുള്ള നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കും.
=പശുവിന്റെ പേരിലുള്ള വിജിലന്റ് ഗ്രൂപ്പുകള്‍ ഉള്‍പ്പടെ മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരേ ആക്രമണം നടത്തുന്ന എല്ലാ സ്വകാര്യസംഘടനകളെയും നിരോധിക്കും.
=ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ നിയമം. വര്‍ഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്ന സംവിധാനങ്ങള്‍ക്കെതിരേ ശക്തമായ നടപടി.
=അധികാരത്തിന്റെ സൗകര്യങ്ങള്‍ വര്‍ഗീത താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും.
=വര്‍ഗീയവിഭജനവും മുന്‍വിധിയുമുണ്ടാക്കുന്ന സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ ഭാഗങ്ങള്‍ പിന്‍വലിക്കും.
=ദേശസുരക്ഷാ നിയമം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യും.
=പീനല്‍കോഡിലെ 124 എ (രാജ്യദ്രോഹക്കുറ്റം) പിന്‍വലിക്കും.
- അഫ്‌സ്പ പിന്‍വലിച്ച് ദുരുപയോഗത്തിന് സാധ്യതയില്ലാത്ത നിയമം കൊണ്ടുവരും.
=വധശിക്ഷ ഇല്ലാതാക്കും.
=സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത് ഒഴിവാക്കും.
=പെല്ലറ്റ് തോക്കുകള്‍, മറ്റു മാരകായുധങ്ങള്‍ തുടങ്ങിയവ കശ്മിരികള്‍ക്കെതിരേ ഉപയോഗിക്കുന്നത് നിരോധിക്കും.
=അഫ്‌സ്പ പൂര്‍ണമായും പിന്‍വലിക്കും.

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക്
അടുപ്പിക്കാന്‍ വാഗ്ദാനപ്പെരുമഴ

ന്യൂഡല്‍ഹി: സി.പി.എം പ്രകടനപത്രികയില്‍ ന്യൂനപക്ഷങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ആകര്‍ഷകമായ നിരവധി വാഗ്ദാനങ്ങള്‍. ബംഗാളിലും കേരളത്തിലും ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകന്ന സാഹചര്യത്തിലാണ് പ്രകടനപത്രികയില്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്. സച്ചാര്‍കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കുമെന്നും രംഗനാഥന്‍ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും പ്രകടനപത്രിക പറയുന്നു. മറ്റു വാഗ്ദാനങ്ങള്‍ ഇങ്ങനെയാണ്:
=ന്യൂനപക്ഷകമ്മിഷന്റെ അധികാരം ഉയര്‍ത്തും
=ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിന് നിയമം നടപ്പാക്കും
=ബാങ്ക് വായ്പകള്‍ക്ക് മുസ്്‌ലിംകള്‍ക്ക് 15 ശതമാനം മുന്‍ഗണ, മുസ്്‌ലിംയുവാക്കളുടെ സ്വയംതൊഴില്‍ പദ്ധതിയ്ക്ക് സബ്‌സിഡി
=ഉറുദുപഠനം പ്രോത്സാഹിപ്പിക്കും. നല്ല ഉറുദു പാഠപുസ്തകങ്ങള്‍ ലഭ്യമാക്കും
=ഭീകരക്കേസുകളില്‍ നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെട്ട മുസ്്‌ലിംകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും. കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ
=ആള്‍ക്കൂട്ടക്കൊലയുടെ എല്ലാ ഇരകള്‍ക്കും നഷ്ടപരിഹാരം
=കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 27 ശതമാനം ഒ.ബി.സി സംവരണം ശരിയായ രീതിയില്‍ നടപ്പാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  19 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  19 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  19 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  19 days ago