ലേബര്‍ ക്യാംപില്‍ കുടുങ്ങിയ അഞ്ച് ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു
ജിദ്ദ: ജോലിയും ശമ്പളവുമില്ലാതെ റിയാദില്‍ കുടുങ്ങിയ അഞ്ച് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എക്സിറ്റ് വിസ ലഭിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവര്‍ക്കാണ് എക്സിറ്റ് ലഭിച്ചത്. അഞ്ഞൂറിലധികം ഇന്ത്യക്കാരാണ് ലേബര്‍ ക്യാംപില്‍ ദുരിതം നേരിടുന്നത്. ഹൃദയാഘാതം നേരിട്ട മൂന്ന് പേര് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് എക്സിറ്റ് വിസ ലഭിച്ചത്. ഇതില്‍ ഡയാലിസിസ് ആവശ്യമുള്ള ഒരാളും പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായ മറ്റൊരാളും ഉള്‍പ്പെടും. ഇവരുടെ താമസാനുമതി രേഖയായ ഇഖാമ, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുടെ കാലാവധി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ നാട്ടിലേക്ക് മടങ്ങാനോ ചികിത്സ നേടാനോ കഴിഞ്ഞിരുന്നില്ല.
റിയാദിലെ ലേബര്‍ ക്യാംപില്‍ കഴിയുന്നവര്‍ക്ക് സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. നൗഫല്‍ പാലക്കാടന്‍, ഷിഹാബ് കൊട്ടുകാട് എന്നിവര്‍ക്ക് പുറമെ പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
പന്ത്രണ്ടാമത് ജി.സി.സി നേതൃതല സമ്മേളനം സഊദിയില്‍ ചേര്‍ന്നു
റിയാദ്: ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പന്ത്രണ്ടാമത് നേതൃതല സമ്മേളനം ജിദ്ദയില്‍ ചേര്‍ന്നു. ജി.സി.സി രാജ്യങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ പിന്തുണക്കുന്നതിനും സഖ്യ രാജ്യങ്ങളുടെ സുരക്ഷക്ക് പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ ഏകോപനമടക്കമുള്ള കാര്യങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ജി.സി.സി സഖ്യം ലക്ഷ്യമിടുന്നതെന്ന് സഊദി ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."