HOME
DETAILS

വിസ്മയ കാഴ്ചകളുമായി ഖത്തര്‍ ദേശീയ മ്യൂസിയം തുറന്നു

  
backup
March 29 2019 | 19:03 PM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4

 


ദോഹ: പട്ടണത്തിന് ദൃശ്യ ചാരുത പകര്‍ന്ന് വിസ്മയം വിടരുന്ന ദേശീയ മ്യൂസിയം പൊതു ജനങ്ങള്‍ക്കായി തുറന്നു. ലോക നേതാക്കളും സാംസ്‌കാരിക കലാ സമൂഹവും സാക്ഷിയായി. വിഖ്യാത ഫ്രഞ്ച് വാസ്തുശില്‍പിയും പ്രിറ്റ്‌സ്‌കര്‍ സമ്മാന ജേതാവുമായ ജീന്‍ നൗവല്‍ മരുഭൂമിയിലെ പൂവിന്റെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ഖത്തര്‍ ദേശീയ മ്യൂസിയം, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലോകത്തിന് സമര്‍പ്പിച്ചു.


തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുആദ് ഒക്ടെ, ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പ്, കുവൈത്തിന്റെ ഫസ്റ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ്, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ പൈതൃക സാംസ്‌ക്കാരിക മന്ത്രി സയ്യിദ് ഹൈഥം ബിന്‍ താരീഖ് അല്‍ സയ്ദ്, ജര്‍മന്‍ അന്താരാഷ്ട്ര സാംസ്‌ക്കാരിക, ഫെഡറല്‍ ഫോറിന്‍ ഓഫിസ് സഹമന്ത്രി മിഷേല്‍ മുന്‍ടെഫിറിംഗ്, ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ മുന്‍ പ്രസിഡന്റ് നിക്കോളസ് സര്‍കോസി, റോം മേയര്‍ വിര്‍ജിനിയ റഗി, അസര്‍ബൈജാന്‍ ഉപദേശക സൗദ മുഹമ്മദ് അലീവ്, അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, ശൂറാ കൗസില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സായിദ് അല്‍ മഹ്്മൂദ് തുടങ്ങിയ പ്രമുഖരാണ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാനെത്തിയത്.


ഖത്തറിന്റെ പൗരാണിക കാലഘട്ടവും ജീവിതവും പുതിയ കാലത്തേക്കെത്തിയ സാഹചര്യവും ദൃശ്യവാഗ്മയങ്ങളോടെ ലോകത്തിനു മുമ്പിലവതരിപ്പിക്കുകയാണ് പുതിയ മ്യൂസിയം.


മരുഭൂമിയില്‍ നിന്നുള്ള ഉദയം പ്രതിഫലിപ്പിക്കുന്നതും മരുഭൂ പനിനീര്‍ പുഷ്പം പരസ്പരം വൃത്താകൃതിയില്‍ ബന്ധിപ്പിച്ചുള്ളതുമായ രൂപകല്‍പ്പനയാണ് ഖത്തര്‍ ദേശീയമ്യൂസിയത്തിന്റേതെന്നും 114 ഫൗണ്ടെയ്ന്‍ ശില്‍പ്പങ്ങളും 900 മീറ്റര്‍ ദൈര്‍ഘ്യമുള്ള ലഗൂണും ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തിന്റെ പ്രവേശനകവാടമെന്നും മ്യൂസിയംസ് ഡയറക്ടര്‍ ശൈഖ അംന ബിന്‍ത് അബ്ദുല്‍അസീസ് ബിന്‍ ജാസിം അല്‍താനി പറഞ്ഞു.


മ്യൂസിയത്തിന്റെ മേല്‍ക്കൂര കൂറ്റന്‍ ജിഗ്‌സോ പസിലിനെ അനുസ്മരിപ്പിക്കുന്നതാണ്. ഖത്തര്‍ മുന്‍ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍താനിയുടെ കൊട്ടാരമാണ് ദേശീയ മ്യൂസിയമാക്കി മാറ്റിയത്.
25 വര്‍ഷം രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് നിര്‍മിച്ച കൊട്ടാരം ഏറ്റവും മികച്ച സാങ്കേതിക വിദ്യയിലാണ് നവീകരിച്ചിരിക്കുന്നത്. 40,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  3 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  3 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  3 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  3 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  3 days ago