അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയം: സര്‍വേ നടത്തി
തൃക്കരിപ്പൂര്‍: കഴിഞ്ഞ ബജറ്റില്‍ ജില്ലക്ക് അനുവദിച്ച മള്‍ട്ടി പര്പ്പര്സ് അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിന് മുന്നോടിയായി രൂപകല്പന സംഘം സര്‍വേ നടത്തി. മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്. നടക്കാവ് സിന്തറ്റിക് ഫുട്ബോള്‍ മൈതാനത്തോട് ചേര്‍ന്നാണ് അന്താരാഷ്ട്ര നിലവാരമുളള മള്‍ട്ടി പര്‍പ്പസ് മൈതാനം നിര്‍മിക്കുന്നത്.
വെല്ലിങ്ടണ്‍ ഫുട്ബോള്‍ പരിശീലകനായിരുന്ന എം.ആര്.സി കൃഷ്ണന്റെ നാമധേയത്തിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 40 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. 35000 പേര്‍ക്ക് ഇരുന്നു കളി കാണാനുളള പവലിയന്, 400 മീറ്റര്‍ ട്രാക്ക് ഫ്ളഡ്ലിറ്റ് ലിറ്റ്, വിശ്രമ മുറി, ഇന്‍ഡോര്‍ മൈതാനിയില്‍ വോളിബോള്‍, ഷട്ടില്‍, ബാസ്കറ്റ് ബോള്‍, ഗെയിംസ് കോര്‍ട്ടുകളും സമാന്തര റോഡ്, വാഹന പാര്‍ക്കിങ്, ഓവുചാല്‍ എന്നിവയും ഒരുക്കും.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റിവ് സൊസൈറ്റിയാണ് പദ്ധതി തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിക്കാന്‍ ചുമതല നല്‍കിയത്.
ഇന്നലെ എന്ജിനിയര്മാരുടങ്ങുന്ന സംഘമാണ് സര്‍വേ നടത്തിയത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ ബാവ, പഞ്ചായത്ത് അംഗങ്ങളായ സത്താര്‍ വടക്കുമ്പാട്, പി കുഞ്ഞമ്പു, എം രാമചന്ദ്രന് എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."