സംസ്ഥാനത്ത് അവസ്ഥ ഗുരുതരം: ഇന്ന് 75 പേര്‍ക്ക് കൊവിഡ്: 90 പേര്‍ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.90 പേര്‍ രോഗമുക്തരായി. 53 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 19 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. സമ്പര്‍ക്കം മൂലം 3 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതുവരെ 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം 14, മലപ്പുറം 11, കാസര്‍കോട് 9, തൃശ്ശൂര്‍ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂര്‍ 4, വയനാട് 3, പത്തനംതിട്ടയും ആലപ്പുഴയും 1 വീതമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര 8, ഡല്‍ഹി 5, തമിഴ്‌നാട് 4, ആന്ധ്ര, ഗുജറാത്ത് 1 വീതം.
നെഗറ്റീവായത് തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3,
എറണാകുളം 2, പാലക്കാട് 24 എന്നിങ്ങനെയാണ്.
110 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. വിദേശത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 277 കേരളീയര്‍ മരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.രാജ്യത്തിനകത്ത് വിവിധ നഗരങ്ങളിലായി കേരളീയര്‍ കൊവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്ത കേള്‍ക്കുന്നു. ഇന്നും ദില്ലിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. ഇതെല്ലാം നല്‍കുന്ന സൂചന നാം നേരിടുന്ന അവസ്ഥ ഗുരുതരമാണെന്നാണ്. അതുപോലെ ഈ രോഗം കൂടുതല്‍ പേരിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 19 പേരാണ്. സമ്പര്‍ക്കം മൂലം 3 പേര്‍ക്കാണ് രോഗം വന്നത്.
എല്ലാവരും അവസരോചിതമായി ഇടപെടേണ്ട സമയമാണ്. നിയന്ത്രണങ്ങള്‍ സ്വയം പിന്തുടരുക. ഒപ്പം, മറ്റുള്ളവരെ രോഗനിയന്ത്രണനടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കണം. അങ്ങനെ എല്ലാവരും ആരോഗ്യസന്ദേശപ്രചാരകരാകണം. രോഗചികിത്സയ്ക്കായി പ്രത്യേക ആശുപത്രികളുണ്ട്. അതിന് പുറമേ ഗുരുതരമായ അസുഖമില്ലാത്തവരെ ചികിത്സിക്കാന്‍ ഒന്നാം നിര ചികിത്സാകേന്ദ്രം രണ്ടെണ്ണം വീതം എല്ലാ ജില്ലകളിലും സ്ഥാപിച്ചുതുടങ്ങി.
കൊവിഡ് ഇതരരോഗികളുടെ ചികിത്സ സര്‍ക്കാരാശുപത്രികളില്‍ തുടങ്ങി. സ്വകാര്യാശുപത്രികളിലും ഇത് തുടങ്ങുന്നു. കൊവിഡിന്റെ സാമൂഹ്യവ്യാപനം അറിയാനുള്ള ആന്റിബോഡി ടെസ്റ്റും പുരോഗമിക്കുകയാണ്. സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെലവ് മറ്റ് ചില സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും സര്‍ക്കാര്‍ നിശ്ചയിച്ച് നിയന്ത്രിക്കണമെന്ന് വിദഗ്ധസമിതി നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനം ഉടന്‍ ഉണ്ടാവും. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."