HOME
DETAILS
MAL
കവര്‍ച്ചാശ്രമത്തിനിടെ ഒമാനില്‍ വീണ്ടും മലയാളി കൊല്ലപ്പെട്ടു
backup
July 14 2016 | 03:07 AM
മസ്കത്ത്: കവര്‍ച്ചാശ്രമത്തിനിടെ ഒമാനില്‍ വീണ്ടും മലയാളി കൊല്ലപ്പെട്ടു. ഒമാനിലെ മത്രയില്‍ താമസിക്കുന്ന തിരുവനന്തപുരം തിരുമല സ്വദേശി സത്യനെയാണ് (50) താമസസ്ഥലത്ത് കഴുത്തറുത്തു കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാശ്രമമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം. കഴിഞ്ഞമാസം ഇതേദിവസം ഇവിടെ ബുറൈമിക്ക് സമീപം സുനൈയിലെ പെട്രോള്‍പമ്പില്‍ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി ജോണ്‍ ഫിലിപ്പിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.
ഒമാന്‍ ഫ്ളോര്‍മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്റാണ് സത്യന്. സാധാരണ ഇരുപതിനായിരത്തോളം ഒമാന്‍ റിയാല്‍ സത്യന്റെ കൈവശം ഉണ്ടാകാറുണ്ടെന്ന് ഉടമ അറിയിച്ചു. ഉച്ചക്ക് 12 മണിക്കാണ് സത്യന് ജോലി കഴിഞ്ഞെത്താറുള്ളത്. ഒരുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഒമാന്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."