HOME
DETAILS

വയനാട് യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകരുതെന്ന് മുസ്‌ലിം ലീഗ്

  
backup
March 30 2019 | 05:03 AM

wayanad-udf-candidate-leagu

മലപ്പുറം: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം ഇനിയും വൈകരുതെന്ന് മുസ്‌ലിം ലീഗ്. തീരുമാനം വൈകുന്നത് വയനാട്ടില്‍ മാത്രമല്ല കേരളത്തിലെ മറ്റു മണ്ഡലങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും മുസ്‌ലിം ലീഗ് മലപ്പുറത്തു ചേര്‍ന്ന യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

വിഷയം കോണ്‍ഗ്രസ് നേതൃത്വത്തെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണെന്നും അതുടനെ പരിഹരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

രാഹുല്‍ ഗാന്ധി മത്സരിച്ചാലും ഇല്ലെങ്കിലും  സ്ഥാനാര്‍ഥി നിര്‍ണയം പെട്ടെന്നു വേണം. പലയിടത്തും മണ്ഡലം കണ്‍വന്‍ഷനുകള്‍ പോലും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ എങ്ങനെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തുമെന്നു ചോദിക്കുന്നവരുണ്ട്. അവരോട് മറുപടി പറയാന്‍ കഴിയുന്നില്ലെന്നാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ചോദ്യം.
എന്നാല്‍ രണ്ടു ദിവസത്തിനകം രാഹുലിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ണാടകയിലെ റാലിക്കു മുമ്പ് സ്ഥാനാര്‍ഥിത്വത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ദേശീയ നേതാക്കള്‍ നല്‍കുന്ന സൂചന.

അതേ സമയംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരേ സി.പി.എം ഡല്‍ഹിയില്‍ അന്തര്‍നാടകങ്ങള്‍ നടത്തിയെന്നായിരുന്നു കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത് വിജയസാധ്യതയെ ബാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലിസ് 

Kerala
  •  17 days ago
No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  17 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  17 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  17 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago