കൊലവിളിയുമായി സാധ്വി പ്രാചി; സാക്കിര്‍ നായിക്കിന്റെ തലയറുക്കുന്നവര്‍ക്ക് 50 ലക്ഷം
ന്യൂഡല്‍ഹി: മുസ്‌ലിം പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ തലയറുക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന വിവാദ പ്രസ്താവനയുമായി മുന്‍ വിഎച്ച്പി നേതാവ് സാധ്വി പ്രാചി.
സാക്കിര്‍ മതപ്രാസംഗികനല്ലെന്നും ഭീകരവാദിയാമെന്നും അവര്‍ പറഞ്ഞു.
ഒരു സംഘടനയുടെയും നേതാവെന്ന നിലയിലല്ല, വ്യക്തിപരമായാണ് താന്‍ പാരിതോഷികം പ്രഖ്യാപിച്ചതെന്നും അവര്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ റൂര്‍ക്കേയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാധ്വി.
എന്നാല്‍ പ്രതിഫലം പ്രഖ്യാപിച്ചതിനു പിന്നാലെ തനിക്ക് ഭീഷണി ഉണ്ടായതായി സ്വാധി പ്രാചി അറിയിച്ചു.
രാജ്യത്തിനുപുറത്തുനിന്നാണ് സന്ദേശം ലഭിച്ചത്. ഷാഹിദ് എന്നു സ്വയം പരിചയപ്പെടുത്തിയ ആളാണ് ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിലെ ധാക്കയില്‍ ഹോട്ടല്‍ കഫേയില്‍ ഭീകരാക്രമണം നടന്നതിനുപിന്നാലെയാണ് സക്കിര്‍ നായികിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നത്.
ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക് പ്രചോദനമായത് സാക്കിറിന്റെ പ്രസംഗമാണെന്നായിരുന്നു ആരോപണം.തുടര്‍ന്ന് മുംബൈ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."