സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
തളങ്കര: സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആധുനിക ലോക പരിസരങ്ങളില്‍ മതപ്രബോധകര്‍ ഭൗതിക വിഷയങ്ങളിലും ഭാഷകളിലും പ്രാവീണ്യമുള്ളവരായിരിക്കണമെന്നും ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ 19ാം ബാച്ചിന്റെ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പ്രസിഡന്റ് യഹ്‌യ തളങ്കര അധ്യക്ഷനായി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പി.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഖത്തീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവി, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, ഹാഫിസ് അബ്ദുല്‍ ബാസിത്ത്, മുക്രി ഇബ്രാഹിം ഹാജി, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, പ്രിന്‍സിപ്പല്‍ യൂനുസ് അലി ഹുദവി, വെല്‍കം മുഹമ്മദ് ഹാജി, ഹസൈനാര്‍ ഹാജി തളങ്കര, ടി.എ കുഞ്ഞഹമ്മദ് മാഷ്, അബ്ദുല്‍ റഹിമാന്‍ ബാങ്കോട്, എം. ഹസൈന്‍, ഷാഫി മസ്‌കറ്റ്, പി. സത്താര്‍ ഹാജി, പി.എ റഷീദ് ഹാജി, ബഷീര്‍ ദാരിമി, അബ്ദുല്‍ ഖാദര്‍ സഅദി, സുല്‍ഫിക്കര്‍ ഖാന്‍, എന്‍.എ ഇഖ്ബാല്‍, ഹമീദ് ബാങ്കോട്, അമാനുള്ള അങ്കാര്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, മാനേജര്‍ കെ.എച്ച് മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."