HOME
DETAILS

പ്രവാസികളോടുള്ള അവഗണനയ്‌ക്കെതിരേ താക്കീതായി എസ്.വൈ.എസ് പ്രതിഷേധമുറ്റം

  
backup
June 22, 2020 | 3:50 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8%e0%b4%af%e0%b5%8d

 


കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനക്കെതിരേ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പ്രതിഷേധമുറ്റം' പരിപാടി കനത്ത താക്കീതായി. ഇന്നലെ രാവിലെ നടന്ന പ്രതിഷേധത്തില്‍ 3,500ഓളം ശാഖകളിലായി പതിനായിരത്തോളം പ്രവര്‍ത്തകര്‍ അണിനിരന്നു.
രാവിലെ 10.10ന് സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ശാഖാ ഭാരവാഹികള്‍ അവരുടെ വീട്ടുമുറ്റത്ത് പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചു. പ്രവാസികളെ നടുക്കടലില്‍ നിര്‍ത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം അവസാനിപ്പിക്കുക, സര്‍ക്കാരുകളുടെ പോരാട്ടം പ്രവാസികളോട് വേണ്ട കൊവിഡിനോട് മതി, നാടിനെ പുഷ്‌ക്കലമാക്കിയ പ്രവാസികളെ ദുരിതത്തിലാക്കാന്‍ അനുവദിക്കില്ല തുടങ്ങിയ പ്രതിഷേധ സന്ദേശങ്ങളാണ് പ്ലക്കാര്‍ഡുകളില്‍ ഉയര്‍ത്തിയത്.
കൊവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലകപ്പെട്ട് പലരുടെയും സഹായത്താലും ത്യാഗം ചെയ്തും നാട്ടിലെത്താന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് വഹിക്കാവുന്നതിലധികം ചെലവുകളും യാതനകളും അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കണമെന്നും സൗജന്യ ക്വാറന്റൈയിന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധമുറ്റം സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ പ്ലക്കാര്‍ഡുകളേന്തിയ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തും പരിപാടി ശ്രദ്ധേയമാക്കി.
കൊവിഡ് വ്യാപനത്തില്‍ പ്രതിസന്ധിയിലായ പ്രവാസികളെ കൂടുതല്‍ ദുരിതക്കയത്തിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ തിരുത്തണമെന്ന് നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ പണിമുടക്ക് വിമാനത്താവളങ്ങളെ ബാധിച്ചു: ഈ ന​ഗരത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എത്തിഹാദ് എയർവേയ്സ്

uae
  •  15 days ago
No Image

ചരിത്ര വിജയമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍; ഭരണവിരുദ്ധ വികാരമെന്ന് യു.ഡി.എഫ്, ആത്മവിശ്വാസം കൈവിടാതെ ഇരുമുന്നണികളും

Kerala
  •  15 days ago
No Image

മെസി ഇന്ത്യയിലേക്ക് വരുന്നു; 'ഗോട്ട് ടൂര്‍' പരിപാടിയില്‍ പങ്കെടുക്കും, മോദിയെ കാണും - നാല് നഗരങ്ങളിലെ പരിപാടികള്‍

National
  •  15 days ago
No Image

വോട്ട് ചെയ്യാൻ രാഹുലെത്തുമോ? എത്തുമെന്ന് പ്രാദേശിക നേതാക്കൾ; ബിജെപി-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

Kerala
  •  15 days ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  15 days ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  15 days ago
No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  15 days ago
No Image

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  15 days ago
No Image

'രാഹുലിനെ എന്തിനു വിമര്‍ശിക്കുന്നു; മോദിജി പകുതി സമയവും രാജ്യത്തിനു പുറത്തെന്ന് പ്രിയങ്ക ഗാന്ധി'

Kerala
  •  15 days ago
No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  15 days ago