HOME
DETAILS

ലോകകപ്പിലെ അടുത്ത മത്സരത്തിൽ അവന് പകരം സഞ്ജു ഇറങ്ങണം: പാർഥിവ് പട്ടേൽ

  
February 23, 2026 | 12:48 PM

parthiv patel talks about sanju samson and thilak varma

ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്ത്യ ദയനീയമായ പരാജയമായാണ് ഏറ്റുവാങ്ങിയത്. 76 റൺസിനാണ് ഇന്ത്യ പ്രോട്ടീസിനോട് പരാജയപ്പെട്ടത്. 188 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് 10 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. ഈ തോൽവിയോടെ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങൾ ഇന്ത്യക്ക് അതിനിർണായകമാണ്. 

സിംബാബ്വേക്കെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയുമാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങൾ. ഇന്ത്യയുടെ അടുത്ത മത്സരം സിംബാബ്വേക്കെതിരെ ഫെബ്രുവരി 26നാണ് നടക്കുന്നത്. ഇപ്പോൾ അടുത്ത മത്സരത്തിൽ ഇന്ത്യൻ ടീമിൽ നടത്തേണ്ട നിർണായകമായ മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. തിലക് വർമക്ക് പകരം സഞ്ജു സാംസണെ കളത്തിൽ ഇറക്കണമെന്നാണ് പാർഥിവ് പട്ടേൽ പറഞ്ഞത്. അഭിഷേക് ശർമ്മയെ ടീമിൽ നിന്നും ഒഴിവാക്കില്ലെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. 

''സിംബാബ്വേക്കെതിരെ കളിക്കുമ്പോൾ പവർപ്ലേയിൽ സിക്കന്ദർ റാസ വന്നേക്കാം. അപ്പോൾ തിലകിന് പകരം സഞ്ജു സാംസൺ ടീമിലെത്താം. അഭിഷേക് ശർമ്മയെ ഞാൻ ഒഴിവാക്കില്ല. ഇഷാൻ കിഷനെയും. തിലക് വർമ്മക്ക് പകരം സഞ്ജു സാംസണെ കൊണ്ടുവരണമെന്ന് ഞാൻ പറയും'' പാർഥിവ് പട്ടേൽ പറഞ്ഞു. 

തുടർച്ചയായ മൂന്ന് ഡക്കുകൾക്ക് ശേഷം സൗത്ത് ആഫ്രിക്കക്കെതിരെ കളത്തിലിറങ്ങിയ അഭിഷേക് 14 റൺസ് മാത്രമാണ് നേടിയത്. നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. വയറിലുണ്ടായ അണുബാധ മൂലമാണ് അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരെയുള്ള മത്സരം നഷ്ടമായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. 

നമീബിയക്കെതിരെ അഭിഷേക് ശർമയ്ക്ക് പകരം മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ആണ് കളത്തിൽ ഇറങ്ങിയത്. നമീബിയക്കെതിരായ മത്സരത്തിൽ എട്ട് പന്തിൽ നിന്നും 22 റൺസ് നേടിയാണ് മടങ്ങിയത്. ഒരു ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളുമാണ് സഞ്ജു അടിച്ചെടുത്തത്. അടുത്ത മത്സരത്തിൽ ഇന്ത്യൻ ടീമിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാവുമെന്ന് കണ്ടുതന്നെ അറിയണം. 

Former Indian cricketer Parthiv Patel has spoken about the crucial change that needs to be made in the Indian team for the next match in the T20 World Cup Super 8 clash. Parthiv Patel said that Sanju Samson should be brought in instead of Tilak Verma. The former Indian cricketer also clarified that Abhishek Sharma will not be left out of the team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശത്തിൽ കേരളം; വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ, നാളെ കൊട്ടിക്കലാശം

Kerala
  •  10 days ago
No Image

The Muslim Scientist Who Soared Before the Wright Brothers: Who is Abbas ibn Firnas?

International
  •  10 days ago
No Image

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്രത്തിന്റേത് ന്യൂനപക്ഷവിരുദ്ധ അജണ്ട; മോദിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ

National
  •  10 days ago
No Image

തെരഞ്ഞെടുപ്പ് റെയ്ഡ്: അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് 650 കോടി; കേരളത്തിൽ 58 കോടി

National
  •  10 days ago
No Image

ഗള്‍ഫ് സംഘര്‍ഷം; ജെ.ഇ.ഇ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

bahrain
  •  10 days ago
No Image

തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റുപോലും പിടിക്കില്ല; വമ്പിച്ച ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിലെത്തും; എംവി ​ഗോവിന്ദൻ

Kerala
  •  10 days ago
No Image

വയനാട് കമ്പളക്കാട് പുലയെ കണ്ടതായി നാട്ടുകാര്‍; വനം വകുപ്പ് പരിശോധന നടത്തുന്നു 

Kerala
  •  10 days ago
No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  10 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  10 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  10 days ago