HOME
DETAILS

അവനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുകൊണ്ടുവരണം: നിർദേശവുമായി ഇർഫാൻ പത്താൻ

  
February 23, 2026 | 11:12 AM

irfan pathan talks about indian vice captian axar patel

ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ 76 റൺസിന്റെ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. 188 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് 10 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. ഈ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ വരുത്തേണ്ട നിര്ണായകമായൊരു മാറ്റം എന്താണെന്ന് നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. 

വൈസ് ക്യാപ്റ്റൻ അക്‌സർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് പത്താൻ ആവശ്യപ്പെടുന്നത്. അക്‌സർ വളരെയധികം പരിചയ സമ്പത്തുള്ള താരമാണെന്നും ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ടെന്നും ഇർഫാൻ പത്താൻ വ്യക്തമാക്കി. 

''അക്‌സർ പട്ടേൽ കളിക്കണം. അവൻ വളരെ പരിചയ സമ്പന്നനായ താരമാണ്. ഇടം കയ്യൻ ബാറ്റർമാർക്കെതിരെ മികച്ച രീതിയിൽ ബൗൾ ചെയ്യാൻ അവന് കഴിവുണ്ട്. അതിനാൽ അവൻ കളിക്കണം. അക്‌സർ അടുത്ത മത്സരത്തിൽ കളിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. എന്നിട്ടും അദ്ദേഹത്തെ ടീമിൽ നിന്നും ഒഴിവാക്കി. എന്റെ അഭിപ്രായത്തിൽ തീർച്ചയായും അവനെ പ്ലെയിങ് ഇലവനിൽ കൊണ്ടുവരണം'' ഇർഫാൻ പത്താൻ പറഞ്ഞു. 

ഈ വമ്പൻ തോൽവിയോടെ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങൾ ഇന്ത്യക്ക് അതിനിർണായകമാണ്. സിംബാബ്വേക്കെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയുമാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങൾ. 

India suffered a heavy defeat by 76 runs against South Africa in the T20 World Cup Super 8 match. Chasing 188 runs, India could only score 111 runs for the loss of 10 wickets. Following this defeat, former Indian all-rounder Irfan Pathan has suggested a crucial change that should be made in the Indian team. Pathan has demanded that vice-captain Axar Patel be included in the team. Irfan Pathan stated that Axar is a very experienced player and deserves a place in the team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിന് മുന്നിൽ ഗുണ്ടാ വിളയാട്ടം; ഭർത്താവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നവവധു വെടിയേറ്റു മരിച്ചു

National
  •  2 hours ago
No Image

ഇന്ത്യയുടെ തോൽവിയുടെ ഉത്തരവാദിത്വം അവർ രണ്ട് പേരും ഏറ്റെടുക്കണം: മുൻ ഇന്ത്യൻ താരം

Cricket
  •  2 hours ago
No Image

യുഎസ് ആക്രമണ ഭീഷണി; ഇറാൻ വിടാൻ പൗരന്മാർക്ക് അടിയന്തര നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

International
  •  2 hours ago
No Image

അതിജീവിതയെ ഫോണില്‍ വിളിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലിസ് കോടതിയില്‍

Kerala
  •  2 hours ago
No Image

അസുഖം മുൻപേ ഉണ്ടെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു; ഇൻഷുറൻസ് കമ്പനി 5,30,000 രൂപ നഷ്ടപരിഹാരമായി നൽകണം; പരാതിക്കാരന് അനുകൂലമായി മലപ്പുറം ഉപഭോക്തൃ കമ്മിഷന്റെ വിധി

Kerala
  •  2 hours ago
No Image

ദുബൈയിലെ ഡ്രൈവിംഗ് ലൈസൻസ് നിയമം മാറിയോ? വൈറൽ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പൊലിസ്

uae
  •  2 hours ago
No Image

സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തു; മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഹൈക്കോടതിയില്‍ ഹരജി

Kerala
  •  2 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് അയച്ചു, ഭീഷണിപ്പെടുത്തി സുഹൃത്തും പീഡനത്തിനിരയാക്കി; യുവാക്കൾ അറസ്റ്റിൽ

Kerala
  •  3 hours ago
No Image

അബുദബിയിൽ വെയർഹൗസിന് തീപിടിച്ചു; സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

uae
  •  3 hours ago
No Image

എ.ഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; അറസ്റ്റിലായവരുടെ എണ്ണം 5 ആയി

National
  •  3 hours ago