HOME
DETAILS

സംസ്ഥാനങ്ങളെ കേന്ദ്രം സാമ്രാജ്യത്വ കോളനികളെ പോലെ കാണുന്നു: പിണറായി

  
backup
April 20 2017 | 21:04 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b8%e0%b4%be

തിരുവനന്തപുരം: പഴയ സാമ്രാജ്യത്വ കോളനികളെ പോലെയാണ് സംസ്ഥാനങ്ങളെ കേന്ദ്രം കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.കെ.ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച, കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ എന്ന വിഷയത്തിലെ ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുന്ന നിലയുണ്ടായിക്കൊണ്ടിരിക്കുന്നു. കേവലം സാമന്ത പദവിയിലേക്ക് താഴുന്ന ഗതിയിലാണ് സംസ്ഥാനം.
സംസ്ഥാനത്തിന്റെ അധികാരങ്ങളെല്ലാം കേന്ദ്ര പട്ടികയിലേക്കു പോകുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ കുറയുന്നു. കേന്ദ്രത്തിന്റെ ഇത്തരം ഇടപെടലുകള്‍ കേരളത്തില്‍ ഉണ്ടാകുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ മനോഭാവത്തില്‍ വന്ന മാറ്റം കാണേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്‌നം കേന്ദ്രത്തെ ധരിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് സമയം ചോദിച്ചപ്പോള്‍ രണ്ടു തവണ അനുവദിച്ചില്ല. സാധാരണ ഇതുവരെയുള്ള കീഴ്‌വഴക്കം സമയം അനുവദിക്കുകയാണ്. എന്നാല്‍, കേരളത്തിന്റെ കാര്യത്തില്‍ ഷേധിക്കുകയണുണ്ടായത്. ഇത്തരം മനോഭാവം സംസ്ഥാനത്തെ ദുര്‍ബലപ്പെടുത്തും. സമീപ കാലത്തായി ഇത് ശക്തമാണ്.
യഥാര്‍ത്ഥത്തില്‍ വേണ്ടത്, ശക്തിപ്പെട്ട കേന്ദ്രവും, സമൃദ്ധമായ സംസ്ഥാനങ്ങളുമാണ്. സംസ്ഥാനങ്ങള്‍ പൊതുവേ ശക്തിപ്പെട്ടാല്‍ മാത്രമേ രാജ്യം ശരിയായ ദിശയില്‍ പോകൂ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സന്തുലിതമായി പോകേണ്ടതിന്റെ അവശ്യകതയെ കുറിച്ചുള്ള ചര്‍ച്ച കേരളത്തില്‍ നിന്നു തുടങ്ങുന്നുവെന്നത് സന്തോഷകരമാണ്.
കേരളമാണ് ഏറ്റവും കൂടുതല്‍ കേന്ദ്രാഘാതത്തിന് വിധേയമായ സംസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.എം. മാണി, ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം, എ.കെ.ജി പഠന ഗവേഷണകേന്ദ്രം ഡയറക്ടര്‍ എ. വിജയരാഘവന്‍, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുക്കുന്നു.
ഉച്ചയ്ക്കുശേഷം നടക്കുന്ന സമ്മേളനത്തില്‍ ധനമന്ത്രി തോമസ് ഐസക് അധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ. പ്രഭാത് പട്‌നായിക് മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. കെ.എന്‍. ഹരിലാല്‍, കേരള സര്‍വകലാശാല മുന്‍ പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ജെ. പ്രഭാഷ്, നാഷണല്‍ ലോ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും നിയമസഭാ സെക്രട്ടറിയുമായിരുന്ന ഡോ. എന്‍.കെ. ജയകുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  6 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  6 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  6 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  6 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  6 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  6 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  6 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  6 days ago