HOME
DETAILS

മോദിക്കെതിരേ രാഹുല്‍ സറണ്ടര്‍ മോദിയെന്ന് പരിഹാസം

  
backup
June 22, 2020 | 4:37 AM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b1%e0%b4%a3

 


ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യൂ വരിച്ച് ദിവസങ്ങള്‍ക്കു ശേഷവും സര്‍ക്കാരിന്റെ ഒളിച്ചുകളിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും.
നരേന്ദ്രമോദി ശരിക്കും ചൈനയ്ക്കു മുന്‍പില്‍ സറണ്ടര്‍ മോദി (കീഴടങ്ങിയ മോദി) യാണെന്നായിരുന്നു ഇന്നലെ രാഹുല്‍ ആരോപിച്ചത്. രാഹുലിന്റെ ട്വീറ്റ് പ്രിയങ്കാ ഗാന്ധിയും പങ്കുവച്ചിട്ടുണ്ട്.
നേരത്തെ, ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു ചൈന പ്രവേശിച്ചിട്ടില്ലെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ, പിന്നെ എവിടെവച്ച് എങ്ങനെയാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തി.
ഇതോടെ, മോദിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫിസ് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പുതിയ വിമര്‍ശനം. ഇന്ത്യന്‍ ഭൂമി മോദി ചൈനയ്ക്കു മുന്നില്‍ അടിയറവുവച്ചെന്ന ആരോപണവുമായി നേരത്തെയും രാഹുല്‍ രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെ, ബി.ജെ.പിക്കു പുതിയ പേരു നിര്‍ദേശിച്ച് പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുമുണ്ട്.
ബി.ജെ.പി എന്നതിന്റെ മുഴുവന്‍ രൂപം ബെയ്ജിങ് ജിന്‍പിങ് പാര്‍ട്ടിയെന്നാണ് ട്രോളുകളില്‍ നിറയുന്നത്. അതേസമയം, മോദിയും ബി.ജെ.പിയും ജനങ്ങളുടെ വികാരം ഉപയോഗപ്പെടുത്തി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കമല്‍ഹാസനും രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  a day ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  a day ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago