ചിന്നക്കനാലിലെ ഭൂമി പുറമ്പോക്കെന്ന് ദേവികുളം സബ് കലക്ടര്‍
കൊച്ചി: ഇടുക്കി ചിന്നക്കനാലില്‍ സ്ഥലം പതിച്ചുനല്കണമെന്നാവശ്യപ്പെട്ട് ലഭിച്ച അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ഭൂമി സര്‍ക്കാര്‍ പുറമ്പോക്കെന്ന് ദേവികുളം സബ് കലക്ടര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
1960 മുതല്‍ കൈവശം വച്ച് കൃഷി ചെയ്യുന്ന ഭൂമിയാണെന്ന് അവകാശപ്പെട്ട് നാലേക്കര്‍ വീതം പതിച്ചു നല്‍കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ചിട്ടുള്ള എട്ട് ഹരജികളും നിലനില്‍ക്കുന്നതല്ലെന്ന് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പതിച്ചുനല്‍കണമെന്ന ആവശ്യം ലാന്‍ഡ് അസൈന്മെന്റ് സ്പെഷല്‍ തഹസില്‍ദാര്‍ നിഷേധിച്ചതിനെതിരേയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
കോട്ടയം സ്വദേശികളായ ശിഖ ഷിജു, വല്‍സമ്മ, ദിലു കൃഷ്ണന്, ബിജു കൃഷ്ണന് കുട്ടി, പ്രസന്ന സുനില്‍, വിഷ്ണു പ്രസാദ്, മലപ്പുറം സ്വദേശി അരവിന്ദന് ചന്ദ്രശേഖരന്, എറണാകുളം തോപ്പുംപടി സ്വദേശി നിബു സാംസണ് എന്നിവരാണ് ഹരജികള്‍ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."